37,000 അടി ഉയരത്തില്‍ വിമാനത്തിന്റെഎമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് യുവതി . സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഓഫ് അമേരിക്കയിലാണ് സംഭവം.
ഹൂസ്റ്റണില്‍ നിന്ന് ഒഹിയോയിലേക്ക് പോകുകയായിരുന്ന ഫ്ലൈറ്റില്‍ 34 കാരിയായ അലോം അഗ്ബെഗ്നിനൗ എന്ന യാത്രക്കാരിയാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത് . തടയാന്‍ ശ്രമിച്ച സഹയാത്രികന്റെ തുടയില്‍ കടിച്ചു.
വിമാനത്തിന്റെ പിന്നില്‍ തൂങ്ങിക്കിടക്കാനാണ് അലോം ആദ്യം ശ്രമിച്ചത് . എന്നാല്‍ ഇത് തടഞ്ഞാണ് അലോമിനെ വിമാനത്തിലെ ജീവനക്കാര്‍ വിമാനത്തില്‍ കയറ്റിയത്. പറന്ന് തുടങ്ങി അല്പനേരം കഴിഞ്ഞപ്പോഴും അലോം അസ്വസ്ഥകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി . സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റില്‍ ഇരിക്കുന്നതിനു പകരം അലോം വിമാനത്തിന്റെ എമര്‍ജന്‍സി ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു.
ഇതോടെ ഹിലാരി ക്ലിന്റണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി. പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തു. തന്നോട് വാതില്‍ തുറക്കാന്‍ യേശു പറഞ്ഞുവെന്നാണ് അലോം പറഞ്ഞത് . യുവതി ലഗേജില്ലാതെ ഒറ്റയ്‌ക്കാണ് യാത്ര ചെയ്തിരുന്നതെന്നും , താന്‍ വിമാനത്തില്‍ പോകുന്നത് ഭര്‍ത്താവിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.