രണ്ട് മാസക്കാലത്തേക്ക് ഇടുക്കി ഡാം സന്ദർശനത്തിന് പ്രവേശന അനുമതി; ഇന്നു മുതൽ സന്ദർശിക്കാം.

രണ്ട് മാസക്കാലത്തേക്ക് ഇടുക്കി ഡാം സന്ദർശനത്തിന് പ്രവേശന അനുമതി; ഇന്നു മുതൽ സന്ദർശിക്കാം.

സാബു തൊട്ടിപ്പറമ്പിൽ .

ഇടുക്കി : ക്രിസ്തുമസ് -പുതവത്സരത്തോടനുബന്ധിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ അവസരം.ഡിസംബർ ഒന്ന് മുതൽ ജനുവരി 31 വരെ ആണ് സന്ദർശകർക്ക് പ്രവേശന അനുമതി. ജലനിരപ്പിൻെറയും മറ്റ് സാങ്കേതിക വിദ്യകളുടേയും പരിശോധന നടക്കുന്ന ബുധനാഴ്ച കളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.

സുരക്ഷാ ക്രമീകണങ്ങൾ മുൻ നിർത്തി ക്യാമറ മോബയിൽ ഫോൺ മുതലായവ കർശനമായി നിരോധിച്ചിട്ടുണ്ട്.നടന്ന് കാണാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഡാമിന് മുകളിലൂടെ യാത്ര ചെയ്യാൻ ബഗ്ഗി കാറുകൾ ഉണ്ട്.എട്ട് പേരടങ്ങുന്ന ഒരു സംഘത്തിന് 600 രൂപയാണ് ഫീസ്.ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് .

ചെറുതോണി-തൊടുപുഴ റൂട്ടിൽ പാറേമാവ് ഭാഗത്ത് നിന്നുമുള്ള ഗയ്റ്റ് വഴിയാണ് പ്രവേശനം. രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണിവരെയാണ് സന്ദർശന സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!