പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ വെച്ച് നടന്നു.
ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ് ഉദ്ഘാടനം ചെയ്തു.
കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ ജില്ലകളിലെ 25 സെക്ഷനുകളിലെ സെക്ഷൻ തല വിജയികൾ ആണ് മേഖല മത്സരങ്ങൾക്ക് പങ്കെടുത്തത്..
മുന്നൂറിലധികം യൗവനക്കാർ പങ്കെടുത്തു.
ജൂനിയർ വിഭാഗത്തിൽ തൃക്കണ്ണമംഗൽ സഭാoഗം സിസ്റ്റർ കൃപ റെജിയും സീനിയർ വിഭാഗത്തിൽ മഞ്ചള്ളൂ ർ സഭാoഗം രാജേഷും കുറത്തിക്കാട് സഭാoഗം ഷിബിമോളും വ്യക്തിഗത ചാമ്പ്യന്മാരായി.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സഭയായി പത്തനാപുരം സെക്ഷനിലെ പത്തനാപുരം ഗോസ്പൽ സെന്ററും, കൊട്ടാരക്കര സെക്ഷനിലെ കുന്നിക്കോട് ചർച്ചും എവർറോളിങ്ങ് ട്രോഫി കരസ്ഥമാക്കി..
ഫസ്റ്റ് റണ്ണേഴ്‌സിന്റെ ട്രോഫി അടൂർ സെക്ഷനിലെ തുവയൂർ ചർച്ചും , പുനലൂർ ഈസ്റ്റ് സെക്ഷനിലെ മണലിൽ ചർച്ചും കരസ്ഥമാക്കി.
ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, ജോയിന്റ് സെക്രട്ടറി ബ്രദ. ബിനീഷ് ബി പി, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യുവും മധ്യമേഖലയിലുള്ള വിവിധ സെക്ഷൻ സി എ പ്രസിഡന്റ്‌മാരും താലന്ത് പരിശോധനക്ക് നേതൃത്വം നൽകി. വിവിധ സെക്ഷൻ സി എ ഭാരവാഹികളും സഭകളിലെ സി എ അംഗങ്ങളും വോളിന്റിയേഴ്സ് ആയിരുന്നു.
ഡിസംബർ 24 ശനിയാഴ്ച പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ വെച്ച് ഡിസ്ട്രിക്ട് തല താലന്ത് പരിശോധന നടത്തപ്പെടും. മൂന്നു മേഖലകളിൽ നിന്നു ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന മത്സരാർത്ഥികൾ ആയിരിക്കും ഡിസ്ട്രിക്ട് തല താലന്ത് പരിശോധനയിൽ പങ്കെടുക്കുക.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.