ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 3ന്

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും.

ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉല്ഘാടനം ചെയ്യും. അസ്സോസ്സിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി എ തോമസ് വടക്കഞ്ചേരി ,.സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ്മാത്യു ചാരുവേലി ,ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ പ്രഭാഷണം നടത്തും.

പാസ്റ്റർ വിറ്റി അന്ത്രയോസ്‌ ,പാസ്റ്റർ ബിജു വർഗീസ്സ് ,സഹോദരന്മാരായ സജി എം വർഗിസ്‌ ,ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നല്കും . സംസ്ഥാനത്തെ 14മേഖലകളിൽ നിന്നും വിവിധ വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ പങ്കെടുക്കും .പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികള്‍ക്കും ഉച്ചഭക്ഷണം അസ്സോസ്സിയേഷൻ സൗജന്യമായി നല്കും.

ഭക്ഷണത്തിനുള്ള കൂപ്പൺ റജിസ്ട്രെഷൻ കൗണ്ടറിൽ നിന്നും മെഖലാ ഭാരവാഹികൾ കൈപ്പറ്റേണ്ടതാണ് . മേഖലകലിൽ നിന്നുള്ള ലിസ്റ്റ് സ്വികരിക്കുന്ന സമയം നവംബർ 22 ന് അവസാനിച്ചു .സംസ്ഥാന താലന്ത് പരിശോധനാഫലത്തിന്റെ കോപ്പി അന്നേ ദിവസം വൈകിട്ട് മെഖലാ ഭാരവാഹികൾക്ക് നൽകുന്നതാണ് .അധ്യാപകരുടെ താലന്ത് പരിശോധന പിന്നീട് നടത്തും .

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ TA തോമസ് വടക്കഞ്ചേരിയുമായി ബന്ധപ്പെടുക .
ഫോൺ :94478 66414

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!