ഏകീകൃത സിവില്‍ കോഡ്, ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ… ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക

ഏകീകൃത സിവില്‍ കോഡ്, ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ… ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക

അഹമ്മദാബാദ്: വാഗ്ദാനങ്ങളുടെ പട്ടികയുമായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ബി.ജെ.പിയുടെ പ്രകടന പത്രിക ‘സങ്കല്പ് പത്ര’.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പെണ്‍കുട്ടികള്‍ക്ക് പി.ജി വരെ സൗജന്യ പഠനം, സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, ദ്വാരകയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ, ഗുജറാത്തിലെ ലക്ഷം കോടി ഡോളറിന്റെ വിപണിയാക്കും… തുടങ്ങി നീണ്ട പട്ടികയാണ് ബി.ജെ.പി വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.

അഹമ്മദാബാദിലെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ, മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല, സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി.ജെ.പി സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് ജെ.പി നദ്ദ പറഞ്ഞു. മനുഷ്യരുടെ അന്തസ്സ് ഉറപ്പാക്കുന്നതും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ബി.ജെ.പിയുടെ പദ്ധതിയാണ്. ചീഫ്മിനിസ്‌റ്റേഴ്‌സ് ഡയഗ്‌നോസ്റ്റിക് സ്‌കീം വഴി ദുര്‍ബല വിഭാഗങ്ങള്‍ക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഗുജറാത്തില്‍ ഏകീകൃഷ്ത സിവില്‍ കോഡ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണ്ണമായൂം നടപ്പാക്കും. എല്ലാ മതമൗലികവാദ ശക്തികളെയും തിരിച്ചറിഞ്ഞത് ഇല്ലാതാക്കും. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകകളെയും ഇന്ത്യ വിരുദ്ധ ശക്തികളെയും ഇല്ലാതാക്കുമെന്നൂം ചടങ്ങില്‍ ജെ.പി നദ്ദ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!