സാബു തൊട്ടിപ്പറമ്പിൽ.
ഇടുക്കി : ദേവികുളം മുൻ എം എൽ എ , എസ് രാജേന്ദ്രൻ താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഒഴിഞ്ഞ് പോണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. രാജേന്ദ്രൻ വീട് വച്ച് താമസിക്കുന്ന ഭൂമി പുറംമ്പോക്ക് ഭൂമിയാണെന്ന് കാട്ടിയാണ് നോട്ടിസ്.ഏഴ് ദിവസിത്തിനകം വീടൊഴിഞ്ഞ് പോകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയുടെ നിർദേശ പ്രകാരം മൂന്നാർ വില്ലേജ് ഓഫീസറാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
മൂന്നാറിൽ ഇക്കാനഗറിൽ എട്ട് സെൻ്റ് സ്ഥലത്താണ് രാജേന്ദ്രൻ വീട് വച്ച് കുടുഃബ സമേതം താമസിക്കുന്നത്.
നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ ഒഴിഞ്ഞ് പോയില്ലെങ്കിൽ പോലീസിന് സഹയത്തോടെ ഒഴിപ്പിക്കുമെന്നും,സ്ഥലം ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് റവന്യൂ വകുപ്പ് സംരക്ഷണം തേടുകയും ചെയ്തു.
ഈ ഭൂമി പുറംമ്പോക്ക് ഭൂമി അല്ല, പട്ടയഭൂമി ആണെന്നും നിയമ പരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും രാജേന്ദ്രൻ മാധ്യങ്ങളോട് പ്രതികരിച്ചു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.