ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി ദ്വിദിന കോൺഫറൻസ് നവംബർ 25ന് രാവിലെ 11: 30ന് ഓക്സിലിയറി പ്രസിഡൻറ് മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കോട്ടയം സി. എസ്. ഐ. റിട്രീറ്റ് സെന്ററിൽ ആരംഭിച്ചു. ശരിയായ ദിശയിൽ സഞ്ചരിക്കാത്ത ഈ തലമുറയുടെ നടുവിൽ ദൈവമക്കൾ പരമാർത്ഥികളും നിഷ്കളങ്കമക്കളുമായി എല്ലാം പിറുപിറുപ്പും വാദവും കൂടാതെ തങ്ങളെ ഏൽപ്പിച്ച ദൗത്യം ചെയ്യുവാൻ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

സി എസ് ഐ മദ്ധ്യ കേരള മഹായിടവക അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദൈവസമാധാനം പങ്കുവയ്ക്കുവാനായി സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവരെയും ചേർത്തുനിർത്തുകയും എല്ലാവരെയും ഉൾക്കൊള്ളുകയും വേണം എന്നും, നാം സ്വയമായി നമ്മുടെ പ്രവർത്തികളെ തിരിച്ചറിയുകയും, അപരനിലല്ല നമ്മിലാണ് പ്രശ്നം എന്നുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് ആവശ്യമാണ് എന്നും ഉദ്ഘാടനപ്രസംഗത്തിൽ ബിഷപ്പ് ഉദ്ബോധിപ്പിച്ചു. ഓക്സിലിയറി വൈസ് പ്രസിഡന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ്,
വെരി റവ. കെ.വൈ. ജേക്കബ്, റൈറ്റ് റവ. ഡോ. സെൽവദാസ് പ്രമോദ്, റവ. പി.സി. മാത്യുകുട്ടി, റവ. ജെയിംസ് പി. മാമ്മൻ, റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ശ്രീമതി സ്റ്റാർലാ ലൂക്ക്, ശ്രീ. ജേക്കബ് ജോൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൈദീകരും പാസ്റ്റർമാരും ഉൾപ്പെടെ 200 ൽ പരം പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.