ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നാലാമത് വാർഷിക യോഗം ഡിസംബർ 2 ന് വൈകിട്ട് 3 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും.
പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ (വാർത്താ മേധാവി, ഹിറ്റ് എഫ് എം റേഡിയോ ദുബായ് ) മുഖ്യ പ്രഭാഷണം നടത്തും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ഡീസൻ എന്നിവർ പ്രസംഗിക്കും.
തോന്നയ്ക്കൽ പുരസ്കാരം റവ. ജോർജ് മാത്യു പുതുപ്പള്ളി ഏറ്റുവാങ്ങും. ഡോ. റോയി ബി കുരുവിള രചിച്ച ‘സൗഖ്യത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ പ്രസിഡന്റ് പിസി ഗ്ലെന്നി, സെക്രട്ടറി ആന്റോ അലക്സ് എന്നിവർ അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.