കുന്നംകുളം : കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള വേർപെട്ട സഭകളുടെ ഐക്യ പ്രസ്ഥാനമായി 1982 ൽ ആരംഭിച്ച യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്(UPF) ന്റെ 12-മത് മെഗാ ബൈബിൾ ക്വിസിന്റെ രെജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കേരള ക്രൈസ്തവ സമൂഹത്തിൽ യു പി എഫ് മെഗാ ബൈബിൾ ക്വിസ് ഇതിനോടകം ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓൺലൈൻ ആയി നടത്തപ്പെടുന്ന ബൈബിൾ ക്വിസ്സിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000പേർക്ക് മാത്രമാണ് പങ്കെടുക്കുവാൻ സാധിക്കുക. 2023 ജനുവരി 26 ന് നടത്തുന്ന ക്വിസ്സിൽ യഥാക്രമം 1, 2, 3, 4, 5 സ്ഥാനം നേടി വിജയികളാകുന്നവർക്ക് 25000, 10000, 7000, 5000, 3000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, മൊമെന്റോ എന്നിവയും 6 മുതൽ 10 സ്ഥാനം നേടുന്നവർക്ക് 2000 രൂപ, 11 മുതൽ 15 സ്ഥാനം നേടുന്നവർക്ക് 1000 രൂപ വീതവും ക്യാഷ് നൽകുന്നു. അപ്പോസ്തോലന്മാരുടെ പ്രവർത്തികൾ മാത്രമായിരിക്കും ക്വിസ്സിൽ ഉണ്ടായിരിക്കുക. സഭാ, സംഘടന, മത, പ്രായ ഭേതമന്യേ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. രെജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ചീഫ് എക്സാമിനർ പാസ്റ്റർ കെ. പി. ബേബി, രജിസ്ട്രാർ പാസ്റ്റർ പ്രതീഷ് ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു രജിസ്റ്റർ ചെയ്യേണ്ടത്തിനായി ഹെൽപ്‌ലൈൻ ആയ 9778781620 എന്ന നമ്പറിൽ ബന്ധപ്പെടുക.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.