ഐ പി സി കേരളാ സംസ്ഥാന ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 29 ചൊവ്വാഴ്ച രാവിലെ 10മണിക്ക്, കുമ്പനാട് ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിക്കും. കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും.ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം അധ്യക്ഷത വഹിക്കും.ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പാസ്‌റ്റർമാരായ എബ്രഹാം ജോർജ്, രാജു ആനിക്കാട് എന്നിവരും , പി എം ഫിലിപ്പ്, ജെയിംസ് ജോർജ് എന്നിവരും പങ്കെടുക്കും.ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായ വൈസ് ചെയർമാൻ പാസ്റ്റർ എം എ തോമസ്, സെക്രട്ടറി ഗ്ലാഡ്സൻ ജേക്കബ്,ജോയിന്റ് സെക്രട്ടറി ടോം തോമസ്, ട്രെഷറർ ബോബി തോമസ് , സ്റ്റേറ്റ് കോർഡിനേറ്റർ സുവിശേഷകൻ രതീഷ് ഏലപ്പാറ എന്നിവർ നേതൃത്വം കൊടുക്കും.
2022-25 കാലയളവിൽ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും സുവിശേഷം എത്തിക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യത്തോടെയാണ് പുതിയ ഭരണാസമിതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അതിനായി കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നായി സുവിശേഷ വേലയിൽ തല്പരരായ കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.
വാർത്ത: ജസ്റ്റിൻ കായംകുളം























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.