ടെഹ്റാന്‍: ആധുനിക ഇറാന്‍റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ പൂര്‍വിക ഭവനത്തിന് പ്രതിഷേധക്കാര്‍ തീവച്ചതായി റിപ്പോര്‍ട്ട്.
ഖൊമേന്‍ നഗരത്തില്‍ 30 വര്‍ഷമായി മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ഭവനത്തിനു ഭാഗികമായി തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിനു മുന്നില്‍നിന്ന് പ്രതിഷേധക്കാര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതു വീഡിയോയില്‍ കാണാം.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നു കരുതുന്നു. അതേസമയം, ഇറാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീവപ്പ് ഉണ്ടായിട്ടില്ലെന്നും കുറച്ചുപേര്‍ ഭവനത്തിനു മുന്നില്‍ തടിച്ചുകൂടുക മാത്രമായിരുന്നുവെന്നും പറഞ്ഞ ടാസ്നിം വാര്‍ത്താ ഏജന്‍സി, ഭവനത്തിന്‍റെ വീഡിയോ പുറത്തുവിടുകയും ഇതിപ്പോഴും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നതായി അവകാശപ്പെടുകയുമുണ്ടായി.
ഇറാനില്‍ ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിച്ച ഖൊമേനി ജനിച്ചത് ഈ ഭവനത്തിലാണ്. ഷാ ഭരണത്തിന് അന്ത്യംകുറിച്ച 1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്കിയ ഖൊമേനി 1989ല്‍ മരിക്കുന്നതുവരെ രാജ്യത്തിന്‍റെ പരമോന്നത നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ആയത്തുള്ള അലി ഖമേനിയാണ് ഇപ്പോഴത്തെ പരമോന്നത നേതാവ്.
രണ്ടു മാസം മുന്പ് ഹിജാബ് നിയമം ലംഘിച്ചതിന്‍റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം കടുത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി രാജ്യം മുഴുവന്‍ പടര്‍ന്നിരിക്കുകയാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.