പ്രയ്സ് കുവൈറ്റ്:  സംഗീത സായാഹ്നം 19ന് 

പ്രയ്സ് കുവൈറ്റ്:  സംഗീത സായാഹ്നം 19ന് 

കുവൈറ്റ്: മംഗഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ബഥേൽ മ്യുസിക് കുവൈറ്റ്, ഫോർ ദ് ക്രൈസ്റ്റ് മീഡിയ കുവൈറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ മംഗഫിൽ വെച്ച് സംഗീത സായാഹ്നവും ദൈവവചന പ്രഘോഷണവും നടക്കും.

ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ ബ്രദർ ലാലു ഐസക് (കോട്ടയം) സാംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോൻസി കെ. വിളയിൽ (മുംബയ്) പാട്ടുകളുടെ പാശ്ചാത്തലം വിവരിക്കുകയും ദൈവ വചനം പ്രസംഗിക്കുകയും ചെയ്യും.

കുവൈറ്റിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും പത്തിലധികം ക്രൈസ്തവ ഗായകർ  ഗാനങ്ങൾ ആലപിക്കുന്ന പ്രസ്തുത സംഗീത സായാഹ്നം കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിന് ഒരു സവിശേഷ ആനുഭവം ആയിരിക്കും. ഈ ആത്മീക സമ്മേളനത്തിൻ്റെ വിപുലവും ക്രമീകൃതവുമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

കുവൈറ്റിലെ   അനുഗ്രഹീത ഗായകർ ബ്രദർ ലിറ്റോ ജോസഫ്, ബ്രദർ ഷെറിൻ ചെറിയാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 96550179835, 96567609574

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!