വെള്ളറട: കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പെന്തെകോസ്ത് സമൂഹത്തിൻ്റെ തിരുവനന്തപുരം ജില്ലയുടെ സമ്മേളനം നവംബർ മുപ്പതിന് വെള്ളറടയിൽ നടക്കും.
ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും പങ്കെടുക്കുന്ന ഈ യോഗം പാസ്റ്റർ സി.എം വത്സലദാസ് (ജോയിൻ്റ് ഡയറക്ടർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സൗത്ത് സോൺ) അധ്യക്ഷത വഹിക്കും. റവ. എൻ പീറ്റർ (സൂപ്രണ്ട് ഏ.ജി സതേൺ ഡിസ്ട്രിക്റ്റ് മുഖ്യ പ്രസംഗകനായിരിക്കും.
പാസ്റ്റർ എ. ദൈവദാനം (ഷാരോൻ ഫെലോഷിപ്പ് വെള്ളറട സെക്ഷൻ സെക്രട്ടറി), പാസ്റ്റർ ശോഭനദാസ് (ഐ.പി.സി ബാലരാമപുരം ഏര്യാ പ്രസിഡൻ്റ്), പാസ്റ്റർ ജാസ്പിൻ ജോൺ (ഐ.പി.സി തിരുവനന്തപുരം സൗത്ത് സെൻറർ സെക്രട്ടറി), ന്യൂ ഇന്ത്യാ ദൈവസഭ വൈ.പി.സി.എ കെ.കെ ഡിസ്ട്രിക്റ്റ് സെക്രട്ടറിയും പ്രയർ വേൾഡ് ഡകറക്ടറുമായ പാസ്റ്റർ സി.ബിനു എന്നിവർ യോഗത്തിൻ്റെ കൺവീനർമാരായി പ്രവർത്തിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.