കൊട്ടാരക്കര: എ ജി കൊട്ടാരക്കര സെക്ഷൻ പ്രയർപാർട്ണേഴ്സ്ന്റെ നേതൃത്വത്തിൽ നവംബർ 20 മുതൽ ഡിസംബർ 10 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പകൽ യോഗങ്ങൾ സെക്ഷനിലെ ഓരോ പ്രാദേശിക സഭകളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
രാത്രി യോഗങ്ങൾ എല്ലാദിവസവും വൈകിട്ട് 6.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ (വീഡിയോ കോൺഫ്രൻസ്) ആയിരിക്കും. സമാപനയോഗം ഡിസംബർ പത്താം തീയതി രാവിലെ 9 30 മുതൽ ചെങ്ങമനാട് എ ജി സഭയിൽ വെച്ച് നടക്കും.
ഈ യോഗങ്ങളിൽ സെക്ഷനിലെ ദൈവദാസന്മാരെ കൂടാതെ റവ. ടി ജെ സാമുവൽ, റവ. ഡോ. ഐസക്ക് വി മാത്യു, റവ. പി ബേബി, റവ. കെ ജെ മാത്യു, റവ കോശി വൈദ്യൻ, റവ. വി ഐ യോഹന്നാൻ, റവ. ടി എസ് സാമുവൽ കുട്ടി, റവ ഷാജി യോഹന്നാൻ കൂടാതെ മറ്റനേക ദൈവദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നു.
സെക്ഷൻ കമ്മറ്റിക്കൊപ്പം പ്രയർ പാർട്ണേഴ്സ് കമ്മിറ്റി മീറ്റിങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.