മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 100-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 23 മുതല്‍ 29 വരെ തിരുവല്ലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും.
സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനും വേണ്ടി സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി തോമസ് ജനറല്‍ കണ്‍വീനറായും അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറായും ഉള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വിവിധ കമ്മിറ്റികളുടെ കൺവീനേർസ് ആയി പാസ്റ്റർമാരായ ഫിന്നി ജോസഫ് (ഫിനാൻസ്), സാംകുട്ടി മാത്യു (സ്റ്റേജ്), പി സി ചെറിയാൻ (പബ്ലിസിറ്റി), ജെ ജോസഫ് (അക്കമൊഡെഷൻ), റ്റി എം മാമ്മച്ചൻ (സ്നാനം), വൈ ജോസ് (കർത്തൃമേശ), ബാബു ചെറിയാൻ ( വോളന്റിയേഴ്സ് ), ബെൻസ് എബ്രഹാം ( സീറ്റിങ് ), ലൈജു നൈനാൻ (പ്രയർ), ജോൺസൻ ഡാനിയേൽ (പന്തൽ), ഷൈജു ഞാറക്കൽ (മീഡിയ), തോമസ്കുട്ടി എബ്രഹാം (സ്തോത്രകാഴ്ച്ച), എ.പി. അഭിലാഷ് (സ്റ്റാൾ), വിനോദ് ജേക്കബ് (പരിഭാഷ), പി.എ. ജറാൾഡ് (ലൈറ്റ് &സൗണ്ട്), ബോവസ് രാജു (മ്യൂസിക്), റ്റി എ ജോർജ് (ഇൻഫർമേഷൻ), വൈ മോനി (പബ്ലിക്കേഷൻ), ഷിജു മത്തായി ( ഫുഡ്), എബി റ്റി.ജോയി (കൗൺസിലിംഗ്), കെ.ജി. ജോൺ (റിസപ്ഷൻ), വി.പി. തോമസ് (നിർദേശങ്ങൾ & പരാതികൾ), മാത്യു ബേബി (സെക്യൂരിറ്റി), അനീഷ് ഏലപ്പാറ (പബ്ലിക് റിലേഷൻ), ജോസഫ് മറ്റത്തുകാല (വിജിലൻസ്), ബിജു കെ.സാം (ട്രാൻസ്‌പോർട്ടേഷൻ), കെ.വി. ഗീവർഗീസ് (ഗ്രൗണ്ട്), നോബിൾ ജേക്കബ് (സ്റ്റുഡന്റ് ഇൻ ചാർജ്), സാബു വഴക്കൂട്ടത്തിൽ (വാട്ടർ സപ്ലൈ), എബ്രഹാം എം തോമസ് (പാർക്കിംഗ്), അജി കുളങ്ങര ( മെയ്‌ന്റനൻസ്), റ്റി യോഹന്നാൻ ( ലിറ്ററേച്ചർ), ഡോ. ഐസക് സൈമൺ (മെഡിക്കൽ), ബിനോയി പി അലക്സ് (ഓഫീസ്), സിസ്റ്റർ സുനു തോമസ് (വോളൻന്റീയെഴ്‌സ്).
ലോക പ്രശസ്തരായ അഭിഷിക്തന്മാർ ദൈവവചനം ശുശ്രൂഷിക്കും.
1923-ല്‍ പമ്പാനദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ജനറല്‍ കണ്‍വന്‍ഷന്‍ 2023-ല്‍ ശതാബ്ദിയാഘോഷിക്കുകയാണ്. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ശതാബ്ദി കണ്‍വന്‍ഷനോട് അനുബന്ധമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളും കര്‍മ്മപദ്ധതികളുമാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
2022 മാര്‍ച്ച് 27-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്ന 99-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന ദിവസം സ്റ്റേറ്റ് ഓവര്‍സിയര്‍ ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷത്തിന് സമാപനം കുറിക്കുന്നതാണ് തിരുവല്ലായില്‍ നടക്കുന്ന 100-മത് ജനറല്‍ കണ്‍വന്‍ഷന്‍. ശതാബ്ദി കണ്‍വന്‍ഷനോട് അനുബന്ധമായി ആവിഷ്കരിച്ച എല്ലാ കര്‍മ്മ പദ്ധതികളും അതിവേഗം മുന്നേറുകയാണ്.ശതാബ്ദി കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിപാടികള്‍ സുവിശേഷീകരണത്തിനു പ്രാധാന്യം നല്‍കിയും, ജീവകാരുണ്യ പ്രവര്‍ത്തനവും സഭയുടെ ആകമാനമായ പുരോഗതിയും ലക്ഷ്യമാക്കിയുമുള്ളതാണ്.
ഇതൊരു ചരിത്ര നിമിഷമാണ്. ദൈവസഭാ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെടുന്ന ഈ ധന്യ നിമിഷത്തിന് സാക്ഷികളാകുവാന്‍ ദൈവം നമുക്ക് അവസരം തന്നിരിക്കുകയാണ്.ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിപാടികളിലും കര്‍മ്മപദ്ധതികളിലും നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം, പങ്കുചേരാം എന്ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.