ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ തടവിലായ ഇന്ത്യാക്കാര്‍ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു.
നൈജീരിയ തുറമുഖത്ത് നാവികര്‍ കപ്പലില്‍ തുടരുകയാണ്. നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സൈന്യം പിടിച്ചെടുത്തു എന്ന് സൂചന.എന്നാല്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നൈജീരിയയും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
ആഫ്രിക്കന്‍ രാജ്യമായ ഗിനിയന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരടക്കമുള്ള നാവികര്‍ നൈജീരിയന്‍ തീരത്ത് എത്തിച്ച കപ്പലില്‍ തുടരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് ചരക്കു കപ്പലായ ഹെറോയിക് ഐഡനിലുള്ളത്. ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണെന്ന് ഫോണ്‍ പിടിച്ചെടുത്തത് എന്നാണ് നൈജീരിയയുടെ വിശദീകരണം. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്രതല ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സൂചന. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയന്‍ ഹൈകമ്മീഷണറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
നൈജീരിയന്‍ ജയിലിലേക്ക് മാറ്റാതെ ഇവരെ കപ്പലില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.സമുദ്രാതിര്‍ത്തി ലംഘനം, ക്രൂഡ് ഓയില്‍ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുന്‍ കപ്പലിനെതിരെ ഉള്ളത്.രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചതിനാല്‍ കപ്പലിനെതിരെ നൈജീരിയന്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.അതേസമയം കപ്പല്‍ കമ്ബനി അന്താരാഷ്ട്ര ട്രൈബ്യൂലിനെ സമീപിച്ച സാഹചര്യത്തില്‍ വിഷയം വൈകാതെ പരിഗണിക്കും.
ഇക്വിറ്റോറിയല്‍ ഗിനിയുടെയും നൈജീരിയയുടെയും നിയമവിരുദ്ധ തടവിനെതിരെയാണ് കമ്ബനി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ എംബസി തലത്തില്‍ നടന്ന ചര്‍ച്ച വിജയിച്ചില്ലെന്നാണ് ജീവനക്കാരെ നൈജീരിയയിലേക്ക് കൊണ്ടുപോയതില്‍ നിന്ന് വ്യക്തമാകുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.