ഡയാലിസിസ് ചെയ്യുന്ന നിർദ്ധനരായ രോഗികൾ സഹായത്തിനായി അപേക്ഷിക്കുക

ഡയാലിസിസ് ചെയ്യുന്ന നിർദ്ധനരായ രോഗികൾ സഹായത്തിനായി അപേക്ഷിക്കുക

ഇപ്പോൾ സഹായം ലഭിക്കുന്നവരും അപേക്ഷ പുതുക്കി നൽകണം

ഡയാലിസിസ് ചെയ്യുന്ന നിർദ്ധനരായ രോഗികൾക്ക് ക്രൈസ്തവ ചിന്ത വഴി നൽകുന്ന സഹായത്തിന് അപേക്ഷിക്കാം. ഇപ്പോൾ സഹായം ലഭിച്ചു കൊണ്ടിരിക്കുന്നവരും അപേക്ഷ പുതുക്കി നൽകണം. അപേക്ഷയിൽ തങ്ങളുടെ സാമ്പത്തികസ്ഥിതിയെപ്പറ്റി വിശദമായി രേഖപ്പെടുത്തേണ്ടതാണ്.

ഡയാലിസിസ് ചെയ്യുന്ന ആളാണെന്ന രേഖയും സഭാ ശുശ്രൂഷകന്റെ ശുപാർശക്കത്തും അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്. ശുശ്രൂഷകനാണ് രോഗിയെങ്കിൽ സഭയുടെ സംസ്ഥാന പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ശുപാർശക്കത്ത് അറ്റാച്ച് ചെയ്യണം.

വിദേശത്തും സ്വദേശത്തുമുള്ള ദൈവമക്കളുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മയാണ് പണം നൽകുന്നത്. ക്രൈസ്തവചിന്ത രോഗികളെ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്. കേരളത്തിൽ ഇപ്പോൾ 35 ശതമാനം പ്രമേഹ രോഗികൾ ഉണ്ടെന്നാണ് കണക്കുകളിൽ കാണുന്നത്. ഇവരിൽ നല്ലൊരു വിഭാഗം ഡയാലിസിസ് ചെയ്താണ് ജീവിക്കുന്നത്.

ഇവരിൽ തീരെ പാവപ്പെട്ടവരും ഉണ്ട്. നാട്ടുകാരുടെയും സഭകളുടേയും സഹായത്താലാണ് പലരും ഡയാലിസിസ് ചെയ്തു ജീവിക്കുന്നത്. 3000 രൂപാ നൽകിയാൽ ഒരാൾക്ക് ഒരാഴ്ചയിലെ മൂന്ന് ഡയാലിസിസ് ചെയ്യാനാവും. എല്ലാ വിശ്വാസികളും ഈ കാര്യത്തിൽ സഹകരിക്കാർ ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു.

അന്വേഷണങ്ങൾക്ക് : 94465 71642

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 നവംമ്പർ 25.
വിലാസം:

Christhavachintha,
Mesh Computers, Chelamattom,
Okkal P.O. – 683 550, Ernakulam Dt., Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!