തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. പുതുതായി പിടിച്ചെടുത്ത എട്ട് വാര്‍ഡുകളടക്കം 16 വാര്‍ഡുകളിലാണ് യു.ഡി.എഫ് വിജയം കൊയ്തത്.
11 ഇടത്താണ് എല്‍.ഡി.എഫ് ജയിച്ചത്. ബി.ജെ.പി രണ്ടിടത്ത് ജയിച്ചപ്പോള്‍ രണ്ടു സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍, 20 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളിലായിരുന്നു തെരഞ്ഞെടുപ്പ്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ്, എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാര്‍ഡ്, വയനാട് കണിയാമ്ബറ്റ പഞ്ചായത്ത് നാലാം വാര്‍ഡ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍ പഞ്ചായത്ത് മഞ്ഞപ്പാറ വാര്‍ഡ്, തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ ഡിവിഷന്‍, ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാര്‍ഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡ്, ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാര്‍ഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ഇതില്‍ പാണ്ടനാട് വാര്‍ഡ് ബി.ജെ.പിയില്‍ നിന്നും മറ്റുള്ളവ എല്‍.ഡി.എഫില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചു. വാശിയേറിയ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തും സി.പി.എം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമാണ്. ബി.ജെ.പി -286, കോണ്‍ഗ്രസ് -209, സി.പി.എം -164 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. സി.പി.എം മെമ്ബര്‍ തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് അയോഗ്യനാക്കിയതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
മുതുകുളം പഞ്ചായത്തിലെ നാലാം വാര്‍ഡിലും പാണ്ടനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യു.ഡി.എഫും (103 വോട്ട് ഭൂരിപക്ഷം) പാലമേല്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എഴുപുന്ന പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ മൂന്നെണ്ണം യു.ഡി.എഫ് നേടി. മുമ്ബ് ഒരു സീറ്റ് പോലും യു.ഡി.എഫിന് ഇല്ലായിരുന്നു. പാണ്ടനാട്ട് പഞ്ചായത്തില്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.