വൈപിസിഏയുടെ നോർത്ത് മലബാറിനെ തൊട്ടുണർത്തിയ സുവിശേഷ ഉണർവ്വ് യാത്ര

വൈപിസിഏയുടെ നോർത്ത് മലബാറിനെ തൊട്ടുണർത്തിയ സുവിശേഷ ഉണർവ്വ് യാത്ര

കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈപിസിഎയുടെ നോര്‍ത്ത് മലബാര്‍ മിഷന്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ‘തകരുന്ന തലമുറയും ഉണരേണ്ട സമൂഹവും’ എന്ന സന്ദേശവുമായി സുവിശേഷ റാലി നടത്തി.

തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിൽ നിന്ന് പ്രാർത്ഥിച്ച് ആരംഭിച്ച സുവിശേഷ റാലി മലബാർ റീജിയണൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് മാത്യു ഉൽഘാടനം ചെയ്തു.

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തുടങ്ങി കാസർഗോഡ് ജില്ലയിലെ ഭീമനടിയിൽ സമാപിച്ച സുവിശേഷ സന്ദേശ റാലി കടന്നുപോയ ഓരോ സ്ഥലങ്ങളിലും സത്യസുവിശേഷം പങ്ക് വയ്ക്കുവാനും, ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുവാനും കഴിഞ്ഞു.

ഓരോ സ്ഥലത്തെ യോഗം കഴിഞ്ഞ്‌ ലഹരിക്കെതിരെ വൈ.പി.സി.ഏ മെംബേർസ് & പാസ്റ്റേഴ്സ് ഒരുമിച്ചു പ്രതിജ്ഞ ചൊല്ലുമ്പോൾ നാട്ടുകാരും അതേറ്റു ചൊല്ലി.
കേൾവിക്കാരുടെ ഉള്ളിൽ ഞങ്ങൾ വിളിച്ചു പറഞ്ഞ സന്ദേശം സ്വാധീനിച്ചു.

പാസ്റ്റർ വി.ഏ.തമ്പി പുറത്തിറക്കിയ ലഘുലേഖകൾ വിതരണം ചെയ്തു. സ്കിറ്റുകൾ, മാജിക് ഷോ മുതലായ മീഡിയയിലൂടെയും, സുവിശേഷം അറിയിച്ചു. മൂന്നു സെന്ററുകളിലെ ദൈവജനം ഐക്യതയോടെ ഈ യാത്രയുടെ വിജയത്തിനായി സഹകരിക്കുകയും ചെയ്തു. ബഹുജന പങ്കാളിത്തം ഈ യാത്രയിൽ ഉടനീളമുണ്ടായിരുന്നു.

പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ മെൽവിൻ ജോയ് എന്നിവരും വിവിധയിടങ്ങളിൽ ദൈവ വചനം സംസാരിച്ചൂ.

കാസർഗോഡ് നീലേശ്വരത്തു പാസ്റ്റർ ലിജോ ജോസഫ് ദൈവ വചനം സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ “ഇവിടെ പ്രസംഗിക്കാൻ പറ്റില്ല ഇപ്പോൾ തന്നെ പ്രസംഗം നിർത്തുക'” എന്ന് പറഞ്ഞു എതിർപ്പുമായി ചിലർ മുന്നോട്ടു വന്നു.

അത് കാര്യമക്കാതെ ശക്തമായി അവിടെ ദൈവ വചനം സംസാരിച്ചു. പയ്യന്നൂർ ടൗണിൽ മിനി കൺവെന്‍ഷനും നടന്നു.

ഈ യാത്രയിൽ ഉടനീളം NICOG മലബാർ റീജിയണലിലുള്ള പാസ്റ്റേഴ്സും, YPCA അംഗങ്ങളും പങ്കാളികളായി ഉണ്ടായിരുന്നു. അതുപോലെ EXCEL – ടീംമിലെ ജോബി കെ സി, ഡെന്നി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓരോ സ്ഥലത്തും തെരുവ് നാടകങ്ങളും, മാജിക് ഷോയും നടത്തി.

മനോഹരമായ ഗാനങ്ങൾ ആലപിച്ചത് ഫെബ ലിജോ, ഫെബിൻ റിജോ ന്നിവർ ആയിരുന്നു. ക്രമീകരണങ്ങൾ ഒരുക്കിയത് വൈ പിസി എ നോർത്ത് മലബാർ ടീമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!