കോട്ടയം: ക്രൈസ്തവചിന്ത വി.എം മാത്യു പുരസ്കാരം പത്രപ്രവർത്തകനും കഥാകൃത്തുമായ മാക്സി വിശ്വാസ് മേനക്ക് നാളെ സമ്മാനിക്കും. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് വി.എം. മാത്യു സർഗസാഹിത്യ പുരസ്കാരം.
സെയിൽസ് ടാക്സ് വിജിലൻസ് ഡെപ്യൂട്ടി കമ്മീഷണറും, ഗുഡ്ന്യൂസ് വീക്ക് ലി ചെയർമാനും, ശാലേം ട്രാക്റ്റ് സൊസൈറ്റി ചെയർമാനുമായിരുന്ന വി.എം മാത്യുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ (നവം: 6, ഞായർ വൈകിട്ട് 6 മണി) അവാർഡ് ഞാലിയാകുഴി ഐ.പി.സി. ശാലേം ഹാളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നെബു ജോണാണ് സമ്മാനിക്കുന്നത്.
റവ. ജോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. റവ. ബാബു ജോൺ മുഖ്യപ്രഭാഷണം നടത്തും. വിദ്യ സന്തോഷ് സംഗീതം ആലപിക്കും. വി.എം മാത്യു സാറിന്റെ സഹ പ്രവർത്തകരും സ്നേഹിതരും സാറിനെ അനുസ്മരിച്ച് സംസാരിക്കും.
സാബു തൊട്ടിപ്പറമ്പിൽ (ന്യൂസ് സ്റ്റോറി), ജയ്മോഹൻ അതിരുങ്കൽ (കാർട്ടൂൺ), പാസ്റ്റർ പ്രിൻസ് ഗിൽഗാൽ ആശ്വാസഭവൻ (ജീവകാരുണ്യം) എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.
ക്രൈസ്തവചിന്ത ഓവർസീസ് എഡിറ്റർ വർഗീസ് ചാക്കോ ഷാർജ, ഡോ. ഓമന റസ്സൽ, എം.പി. ടോണി എന്നിവരടങ്ങുന്ന സമിതിയാണ് മക്സി വിശ്വാസ് മേനയെ അവാർഡിനായി തെരത്തെടുത്തത്.
എല്ലാ സഭാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുക്കുവാൻ ചീഫ് എഡിറ്റർ കെ.എൻ റസ്സൽ അഭ്യർത്ഥിക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.