കെ. പി. കുര്യന് തിരിച്ചറിയൽ കാർഡ് നൽകാൻ ഐപിസി സ്‌റ്റേറ്റ് പ്രസ്ബിറ്ററി തീരുമാനിച്ചു

കെ. പി. കുര്യന് തിരിച്ചറിയൽ കാർഡ് നൽകാൻ ഐപിസി സ്‌റ്റേറ്റ് പ്രസ്ബിറ്ററി തീരുമാനിച്ചു

തിരുവല്ല: ഐപിസിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്ന കെ. പി. കുര്യന് ഐപിസി ശുശ്രൂഷകന്മാർക്കുള്ള തിരിച്ചറിയൽ കാർഡ് നൽകാൻ സ്റ്റേറ്റ് പ്രസ്ബിറ്ററി തീരുമാനിച്ചു. ഇന്ന് ചേർന്ന കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ വെർച്വൽ മീറ്റിങ്ങിലാണ് തീരുമാനമായത്.

പ്രാഥമികാംഗത്വം, ശുശ്രൂഷിക്കുന്ന സഭ, ഉൾപ്പെടുന്ന സെന്റർ എന്നിവ ജനറൽ പ്രെസ്ബിറ്ററിയുമായി ചർച്ച ചെയ്ത ശേഷം കാർഡിൽ ചേർക്കും.

ഐപിസിക്ക് എതിരെയുള്ള കേസുകൾ കെ. പി. കുര്യൻ പിൻവലിക്കുമെന്ന് ജനറൽ പ്രസിഡന്റ് വത്സൻ എബ്രഹാം നൽകിയ ഉറപ്പിന്മേലാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്.

അറുപതിൽപരം കുടുംബങ്ങളുള്ള ആമല്ലൂർ ഐപിസി എബനേസർ സഭയ്ക്ക് യാതൊരു പ്രയാസങ്ങൾ ഉണ്ടാകാത്ത വിധമായിരിക്കണം തുടർനടപടികളെന്ന് ജനറൽ പ്രസ്ബിറ്ററിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാർഡ് കൊടുത്തില്ലെങ്കിൽ കഠിനമായ ശിക്ഷണനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ പ്രസിഡന്റ് വത്സൻ ഏബ്രഹാം സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലിൽ, വൈസ് പ്രസിഡൻ്റ് സി. സി. എബ്രഹാം എന്നിവർക്ക് താക്കീത് നൽകിയിരുന്നു.

പാസ്റ്റർമാരായ ജോസഫ് വില്യംസ്, റോയി വാകത്താനം എന്നിവർ വത്സൻ എബ്രഹാമുമായി നടത്തിയ ചർച്ചകളാണ് അഭിപ്രായ സമന്വയത്തിന് വഴിയൊരുക്കിയത് . വത്സൻ എബ്രഹാമുമായി ഷിബു നെടുവേലിൽ ടെലിഫോൺ ചർച്ച നടത്തിയിരുന്നു.

കെ. പി. കുര്യനും അദ്ദേഹത്തിനൊപ്പമുള്ളവരും കൊടുത്ത നിരവധി സിവിൽ – ക്രിമിനൽ കേസുകളിപ്പോഴും കോടതിയിൽ നിലനിൽക്കുന്നതായി ആമല്ലൂർ സഭയുടെ ഭാരവാഹികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!