ലോകരാജ്യങ്ങൾ മുൾമുനയിൽ; ആ പ്രവചനം നിവർത്തിയാകുവാൻ ഇനി രണ്ടു മാസം മാത്രം

ലോകരാജ്യങ്ങൾ മുൾമുനയിൽ; ആ പ്രവചനം നിവർത്തിയാകുവാൻ ഇനി രണ്ടു മാസം മാത്രം

ലോകത്ത് ഇതുവരെ നടത്തിയ പ്രവചനകളിൽ പലതും സത്യമായതോടെ 2023 ൽ ലോകത്ത് എന്ത് സംഭവിക്കും എന്ന് ഭയപ്പെട്ടിരിക്കയാണ് ലോകരാജ്യങ്ങൾ.
ലോകത്ത് നടക്കാൻ പോകുന്ന സംഭവങ്ങൾ മുൻകൂട്ടി പ്രവചിച്ച ബാബ വാംഗയാണ് ആ ജ്യോതിഷി. അന്ധയായിരുന്ന പ്രവാചക ബാബ വാംഗ വീണ്ടും ചർച്ചയാവുകയാണ്.

മാസിഡോണിയക്കാരിയായ ബാബ 1911 ൽ ആണ് ജനിച്ചത്. എൺമ്പത്തിയഞ്ചാമത്തെ വയസിൽ 1996 ഓഗസ്റ്റ് 11 ന് അന്തരിച്ചു. അവർ പറഞ്ഞിട്ടുള്ളതിൽ പലതും നടക്കാതെ പൊയിട്ടുള്ളതിനാൽ രണ്ടു മാസത്തിനുള്ളിൽ നടക്കും എന്ന് പറഞ്ഞിട്ടുള്ളതിൽ എത്രത്തോളം സത്യമുണ്ടന്ന് ആർക്കും നിർവ്വചിക്കുവാൻ പറ്റുന്നതുമില്ല.
ചെർണോബിൽ ദുരന്തവും, ഡയാന രാജകുമാരിയുടെ ദാരുണമായ മരണവും അവർ പ്രവചിച്ചിരുന്നു.

ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് അവർ മരിച്ചുവെങ്കിലും വാംഗ പറഞ്ഞ മറ്റൊരു കാര്യം നടക്കുവാൻ ഇനി രണ്ടു മാസം കൂടി കാത്തിരിക്കുകയാണ് ലോകം. ഓരോ കാലഘട്ടങ്ങളിലും ലോകത്തിൽ വരാനിരിക്കുന്ന വൻദുരന്തങ്ങൾ എന്തൊക്കെയെന്ന് അവർ മുൻകൂട്ടി പറഞ്ഞിരുന്നു. ജീവിച്ചിരുന്ന കാലത്ത് അവർ പ്രവചിച്ച പല കാര്യങ്ങളും നടന്നിട്ടുണ്ട് എന്നുള്ളതിനാലാണ് ലോകം ഇപ്പോൾ ഭയപ്പെടുത്തുന്നത്.

അഞ്ചു സംഭവങ്ങൾ 2023 ൽ നടക്കുമെന്ന് ഇവർ പ്രവിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ലോകാവസാനം വരെയുണ്ടന്ന് ഓർമ്മിപ്പിക്കുന്നു. അന്ന് മനുഷ്യർ ഭൂമിയിൽ കാണില്ലന്നും പ്രവചിച്ചു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഭൂമി പേടിക്കുന്ന കാര്യം ബഹിരാകാശ മേഖലയാണ്. സൂര്യനിൽ നിന്നും അപകടങ്ങൾ പലതും തുടർച്ചയായി ഭൂമിയിലേക്ക് വരുന്നുണ്ട്.

ഭാവിയിൽ സൂര്യനിൽ നിന്നും വലിയൊരു തീജ്വാല സുനാമി പോലെ ഭൂമിയിൽ അടിക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സർവ്വനാശം ഉണ്ടാക്കുമെന്നും ബാബ പ്രവചിച്ചിട്ടുണ്ട്. ബാബയുടെ പ്രവചനത്തെ ശാസ്ത്രലോകം വളരെ ഭയത്തോടും, ഗൗരവത്തോടും കൂടിയാണ് നോക്കിക്കാണുന്നത്.

അടുത്തത് അന്യഗ്രഹ ജീവികളുടെ വരവിനെപ്പറ്റിയാണ്. നിലവിൽ പലയിടങ്ങളിലും അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം അവകാശപ്പെടുന്നു. പക്ഷെ ഇതുവരെയും അതിനെപ്പറ്റിയുള്ള യാതൊരു തെളിവുകളും എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല.
2023 ൽ ലോകം മുഴുവൻ ഇരുട്ടിലാകുമെന്നതാണ് അടുത്ത പ്രവചനം. അത് ലോകത്തെ വല്ലാതെ ചിന്തിപ്പിക്കുന്നു. ആ സമയം അന്യഗ്രഹജീവികൾ ഭൂമിയെ അക്രമിക്കുമെന്നും അവർ ഉറപ്പിച്ചു പറയുന്നു. അതിൽ ലക്ഷക്കണക്കിന് ജനങ്ങൾ മരിക്കുമെന്നും ഓർമ്മിപ്പിക്കുന്നു.

മറ്റൊരു പ്രവചനം സൂചിപ്പിക്കുന്നത് മനുഷ്യർ പരസ്പ്പരം ജൈവായുധങ്ങൾ ഉപയോഗിക്കുമെന്നുള്ളതാണ്. ഒരു വൻരാജ്യം ജനങ്ങളെ ജൈവായുധം ഉപയോഗിച്ച് അക്രമിക്കുമെന്നും പറഞ്ഞിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം അതിനുള്ള സൂചനയായി കണക്കാക്കുന്നു.

ഏഷ്യ ആണവപ്ലാന്റിൽ വലിയ ഒരു പൊട്ടിത്തെറിയുണ്ടാകും. ഏഷ്യയെ മുഴുവൻ വിഴുങ്ങിക്കളയുന്ന വിഷപ്പുക ഉണ്ടായി ജനത്തെ മുഴുവൻ ബാധിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അനേകരാജ്യത്തെ അത് ബാധിച്ച് ആയിരക്കണക്കിന് ജനങ്ങൾ മരിക്കുകയും മാരകരോഗങ്ങൾ പിടിപ്പെടുമെന്നും പറയുന്നുണ്ട്.

അതിശയിപ്പിക്കുന്ന അടുത്ത പ്രവചനം 2023 ൽ മനുഷ്യ ജന്മം ലബോറട്ടറികളിൽ തുടങ്ങുമെന്നുള്ളതാണ്. അവിടെ ജനിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ നിറവും സ്വഭാവവും ലബോറട്ടറിയിൽ തന്നെ തീരുമാനിക്കാം. ഇതോടുകൂടി ഗർഭധാരണത്തിലൂടെയുള്ള ജനനത്തിന് നിയന്ത്രണമാകുമെന്നും ബാബ വാംഗ പ്രവചന ദൃഷ്ടിയിലൂടെ പറഞ്ഞിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ഈ വർഷം ആരംഭത്തിൽ പ്രളയമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെ ഓസ്‌ട്രേലിയയുടെ കിഴക്കൻ ഭാഗത്ത് ഈ വർഷത്തിന്റെ ആരംഭത്തിൽ ശക്തമായ ജലപ്രളയം ഉണ്ടായി. മാത്രമല്ല ലോകത്തിന്റെ പലയിടങ്ങളിലും വരൾച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടാകുമെന്നും പ്രവചിച്ചിരുന്നു. അതും സത്യമാണന്ന് അറിഞ്ഞപ്പോൾ മുതലാണ് ഇന്ത്യക്കാർക്കും ആശങ്കയുണ്ടായിരിക്കുന്നത്.

എന്തായാലും ഇതൊക്കെ സംബന്ധിച്ചുള്ള സത്യവും മിഥ്യയും എന്താണെന്ന് തിരിച്ചറിയാൻ രണ്ടു മാസം കൂടി കാത്തിരിക്കാം.


-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!