സയന്‍സ് കൗണ്‍സില്‍ യുകെയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ശാസ്ത്രജ്ഞന്‍ പുരസ്‌കാരത്തിന് അര്‍ഹനായി ഷിനു യോഹന്നാന്‍. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉള്ള ഗവേഷണ മികവിന്റെയും, പ്രവര്‍ത്തി പരിചയത്തിന്റയും അടിസ്ഥാനത്തിലാണ് സയന്‍സ് കൗണ്‍സിലും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഈ അംഗീകാരം നല്‍കിയത്.
ചാര്‍ട്ടേഡ് എഞ്ചിനീയര്‍, ഇന്റര്‍നാഷണല്‍ പ്രൊഫെഷണല്‍ എഞ്ചിനീയര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ എന്‍ജിനീയറിങ് കൗണ്‍സിലില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ടര്‍ബോ പവര്‍ സിസ്റ്റം, യുകെയില്‍ ഗവേഷണ വികസന വകുപ്പില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഷിനു യോഹന്നാന്‍.കോന്നി ചർച്ച് ഓഫ് ഗോഡ് സഭാംഗവും, യുവജനപ്രവർത്തകനും,മികച്ച സംഘാടകനുമാണ്.ഇന്ത്യയിൽ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായത് വിരലിലെണ്ണാവുന്ന വ്യക്തികള്‍ മാത്രമാണ്.
മലയാളിയായ ഒരു എഞ്ചിനീയര്‍ ആദ്യമായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും ഈ അഗീകാരത്തിനു അര്‍ഹനാകുന്നത്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും (ബി ടെക്), കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും (എംടെക് ) നേടിയിട്ടുണ്ട്.
കോന്നി നെടുങ്ങോട്ട് വില്ലയില്‍ യോഹന്നാന്റെയും മോനി യോഹന്നാന്റെയും മകനാണ്. കോന്നി ഒഴുമണ്ണില്‍ സ്നേഹയാണ് ഭാര്യ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.