നാല് വര്‍ഷം മുമ്ബ് ബീച്ചില്‍വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത നഴ്സിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.
ഇന്ത്യന്‍ വംശജനായ നഴ്സിനെ പിടികൂടുന്നവര്‍ക്ക് ഓസ്ട്രേലിയന്‍ ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍, ഏകദേശം 5.23 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
2018ലാണ് കൊലപാതകം നടന്നത്. വാംഗെട്ടി ബീച്ചില്‍ വച്ച് 24കാരിയായ ടോയ കോര്‍ഡിംഗ്ലിയെ ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്‌വിന്ദര്‍ സിങ് ആണ് കൊലപ്പെടുത്തിയത്.
ടോയ കോര്‍ഡിംഗ്ലിയുടെ കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷം രജ്‌വിന്ദര്‍ സിങ് ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്താതായാണ് റിപ്പോര്‍ട്ട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.