മിഷൻ ഇന്ത്യ അന്താരാഷ്ട്ര ഫാമിലി കോൺഫറൻസ് സമാപിച്ചു. നാഗ്പുർ മിഷൻ ഇന്ത്യ തിയൊളോജിക്കൽ സെമിനാരി ക്യാമ്പസിൽ വെച്ചായിരുന്നു കോൺഫറൻസ് നടന്നത്. ഒക്ടോബർ 26 മുതൽ 30 വരെ നടന്ന ഈ സമ്മേളനത്തിൽ, ഇന്ത്യയുടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും, നേപ്പാൾ, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ള രണ്ടായിരത്തിൽ അധികം പേർ പങ്കെടുത്തു. ഒരുമിച്ചായിരിക്കുന്നത് നല്ലത് (Better Together ) എന്നതായിരുന്നു കോൺഫറൻസ് തീം.
ഉത്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് ഡോക്ടർ സജി കെ ലൂക്കോസ് ‘നാനാത്വത്തിൽ ഏകത്വം ‘ എന്ന വിഷയം യോഹന്നാൻ 17-)o അധ്യായം ആസ്പദമാക്കി സംസാരിച്ചു. നാം ഐക്യതയോടെ പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും യേശു മാത്രമാണ് ഏകസത്യ ദൈവവും രക്ഷകനുമെന്നു കാണിച്ചു കൊടുക്കാൻ കഴിയൂ എന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. തുടർന്നുള്ള മീറ്റിംഗുകളിൽ റവ. പി. ഡി. ജോസഫ് (Chief Functionary, മിഷൻ ഇന്ത്യ ), റവ. ഡോ. റോജി. ടി. ജോർജ് (SAIACS, ബാംഗ്ലൂർ), ഡോ. സണ്ണി എബ്രഹാം (ചെന്നൈ), പാസ്റ്റർ മാർട്ടിൻ ഫിലിപ്പ് (ഗോവ), പാസ്റ്റർ സാം കെ. മത്തായി (മുംബൈ), ഡോ. വി. വി. തോമസ് (UTC, ബാംഗ്ലൂർ), ഡോ. പ്രേംജിത്ത് കുമാർ (തെലങ്കാന), ഡോ. തോമസ് ജോൺ (നാഗ്പുർ) എന്നിവർ പ്രസംഗിച്ചു.

കൾച്ചറൽ പ്രോഗ്രാമുകൾ, കുട്ടികൾക്കായുള്ള ക്ലാസുകൾ, യുവജനങ്ങൾക്കും സഹോദരീ സഹോദരൻമാർക്കും ഉള്ള സെമിനാറുകൾ എന്നിവ ഈ സമ്മേളനത്തിന്റെ പ്രത്യേകതകളായിരുന്നു. സിസ്റ്റർ ഷേർലി ബ്ലെസ്സൺ, സിസ്റ്റർ മോനി ലൂക്കോസ്, സിസ്റ്റർ. ലിസ്സി ജോസഫ്, ഡോ. റോജി. ടി. ജോർജ്, ഡോ. സണ്ണി എബ്രഹാം, ബ്രദർ. രമേശ് കൃഷ്ണൻ, ഡോ. പ്രേംജിത്ത് കുമാർ എന്നിവർ ഈ സെമിനാറുകളിൽ ക്ലാസ്സുകൾ എടുത്തു.
സമാപന സമ്മേളനത്തിൽ ഡോ. വി. വി. തോമസ്, പാസ്റ്റർ സാം കെ. മത്തായി എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ പി. ഡി. ജോസഫും പാസ്റ്റർ ജോൺ സാമൂവലും കർത്തൃമേശക്ക് നേതൃത്വം നൽകി. അനുഗ്രഹിക്കപ്പെട്ട സാക്ഷ്യങ്ങളിലൂടെ പരസ്പരം ഉത്സാഹിപ്പിച്ചും, പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും പുതിയ ദർശനത്തോടെ പങ്കെടുത്ത പ്രിയപ്പെട്ടവർ കർത്താവ് ഏല്പിച്ച തങ്ങളുടെ പ്രവർത്തന സ്ഥലങ്ങളിലേക്ക് മടങ്ങി.
റിപ്പോർട്ട് : ആലിസ് പോൾ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.