
പത്തനംതിട്ട: വൈ.എം.സി.എ, യൂണി-വൈ മുൻ സംസ്ഥാന ചെയർമാൻ പാസ്റ്റർ വർഗീസ് മത്തായിക്ക് വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ്ജ് വില്യംസിൻ്റെ പേരിലുള്ള മാനവ സേവാ പുരസ്കാരം നൽകി ആദരിച്ചു.
തുമ്പമൺ വൈ.എം.സി.എ ക്യാമ്പ് സെൻറ്ററിൽ നടന്ന ഗ്രാമീണ വൈ.എം.സി.എ സംഗമത്തിൽ വച്ച് ഡോ.ഗീവർഗീസ് മാർ തീയോഫിലോസ് മെത്രാപോലീത്ത അവാർഡ് കൈമാറി.
വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യുവിന്റെ അധ്യക്ഷതയിൽ നിയമഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഗ്രമീണ സംഗമം ഉദ്ഘാടനം ചെയ്തു. വൈ എം സി എ മുൻ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ്ജ്, പത്തനംതിട്ട സബ് റീജിയണൽ ചെയർമാൻ അഡ്വ.മനോജ് തെക്കേടം,
അലക്‌സാണ്ടർ എം. ഫിലിപ്പ്, ഷിബു കെ.എബ്രഹാം എന്നിവർ പ്രസംഗിച്ചു.
വൈ.എം.സി.എ , യൂണി-വൈ, ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ, സണ്ടേസ്കൂൾ അസോസിയേഷൻ, പി വൈ പി എ, തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പ്രഭാഷകൻ എഴുത്തുകാരൻ എന്നീ നിലകളിലുള്ള മികവും വിലയിരുത്തിയാണ് പാസ്റ്റർ വർഗീസ് മത്തായിക്ക് പുരസ്കാരം നൽകിയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.