തിരുവല്ല: ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി തുടങ്ങി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന പ്രസ്ബിറ്ററി പൂര്‍ത്തീകരിക്കാനാവാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കൂടുന്നത്.
കെ.പി. കുര്യനെ തിരിച്ചെടുക്കുന്നതാണ് പ്രധാന അജണ്ട എന്നു കേള്‍ക്കുന്നു. കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനറല്‍ പ്രസ്ബിറ്ററി കെ.പി. കുര്യന് വിഷയത്തില്‍ തീരുമാനമെടുത്തത് എന്നാണ് പൊതുവെയുള്ള ആക്ഷേപം.
സകല കേസുകളും പിന്‍വലിക്കപ്പെട്ട് ഐപിസി രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള അവസ്ഥയില്‍ എത്തിയ ശേഷം ഐഡി കാര്‍ഡ് കൊടുക്കുന്നതിനെയാണ് ഏവരും സ്വാഗതം ചെയ്തത്. എന്നാല്‍ കെ.പി. കുര്യനെ തിരിച്ചെടുത്തതിനു ശേഷം കേസുകളില്‍ തീരുമാനമെടുക്കാം എന്നാണ് ജനറല്‍ പ്രസ്ബിറ്ററിയുടെ നിലപാട്.
ഈ തീരുമാനത്തെ സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗീകരിച്ച് കെ.പി. കുര്യന് ഐ.ഡി. കാര്‍ഡ് കൊടുത്തു ഐപിസിയില്‍ തിരിച്ചെടുക്കും എന്നാണറിയാന്‍ കഴിയുന്നത്. അല്ലാത്തപക്ഷം ജനറല്‍-സ്റ്റേറ്റ് കമ്മറ്റികള്‍ തമ്മില്‍ ഒരു തുറന്ന യുദ്ധത്തില്‍ ചെന്നവസാനിക്കും. ഇത് സഭയുടെ പൊതുനടത്തിപ്പിനെ ബാധിക്കും. ഭരണസ്തംഭനം ഉണ്ടാകും.
ഇതൊഴിവാക്കാനാണ് സ്റ്റേറ്റ് പ്രസ്ബിറ്ററി ജനറലിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കെ.പി. കുര്യനെ തിരിച്ചെടുത്ത് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാകാതിരിക്കാന്‍ ശ്രമിക്കുന്നത് എന്നാണറിയുന്നത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.