സംസ്ഥാനത്ത് ജീവിതം ദുരിതത്തിലാക്കി അരി വില കുതിച്ചുയരുന്നു. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ക്കും വിലക്കയറ്റം രൂക്ഷമായിട്ടുണ്ട്. ഒരുകിലോ ആന്ധ്ര ജയ അരിയുടെ വില 60 രൂപക്ക് മുകളിലെത്തി. ഓണക്കാലത്ത് 49 രൂപയായിരുന്നു ജയ അരിയുടെ മൊത്തവില. എന്നാല്‍ ഇപ്പോഴത് എട്ട് രൂപ കൂടി 57 ആയി. ചില്ലറ വ്യാപാരികളിലേക്കെത്തുമ്പോള്‍ സാധാരണക്കാര്‍ 60 രൂപക്ക് മുകളില്‍ നല്‍കി വാങ്ങേണ്ട സ്ഥിതിയാണ്. കര്‍ണാടകയില്‍ നിന്നുള്ള ജയ അരിയുടെ വിലയും നാല് രൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് മൊത്തവില. മറ്റു ബ്രാന്‍ഡുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.
വിളവെടുപ്പില്‍ വലിയ കുറവുണ്ടായതാണ് അരി വില കൂടാന്‍ കാരണമെന്നാണ് മില്ലുടമകള്‍ പറയുന്നത്. മില്ലുടമകള്‍ വില കൂട്ടി ചോദിക്കുന്നതിനാല്‍ പല കടയുടമകളും പുതിയ സ്റ്റോക്ക് എടുക്കാത്ത സ്ഥിതിയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ പരിപാടികൾ നവംബർ ഒന്നിന് ആരംഭിക്കും























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.