കോഴിക്കോട് : അസ്സംബ്ലീസ് ഓഫ് ഗോഡ് കോഴിക്കോട് സെക്ഷൻ സി. എ യുടെ പ്രവർത്തന ഉദ്ഘാടനവും സംഗീത വിരുന്നും കോഴിക്കോട് ട്രിനിറ്റി വർഷിപ് സെന്ററിൽ വെച്ച് നടത്തപെട്ടു.
അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. ടി അബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ കോഴിക്കോട് സെക്ഷൻ സി.എ യുടെ പ്രസിഡന്റ് പാസ്റ്റർ വിനോദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

അനുഗ്രഹിത ഗായകൻ ഡെമിനോ ഡെന്നിസ് (കണ്ണൂർ) ടീമും ചേർന്ന് സംഗീത വിരുന്നും ഒരുക്കി. കോഴിക്കോട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ശോഭൻരാജ്, പാസ്റ്റർ എൻ. ജെ ജോസഫ്, ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ജെസ്റ്റിൻ സ്കറിയ, വടകര സെക്ഷൻ സി.എ പ്രസിഡന്റ് പാസ്റ്റർ രാജ്‌മോഹനൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
സെക്ഷൻ സി. എ സെക്രട്ടറി ഷിബിൻ തോമസ് സ്വാഗതവും പ്രവർത്തന പദ്ധതികളും വിശദീകരിച്ചു. സെക്ഷൻ സി.എ ട്രഷറാർ ബ്രദർ അബി അബ്രഹാം നന്ദിയും അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.