ഹിജാബ് വിരുദ്ധ പ്രക്ഷോഭം; സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ ഇറാനില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ ഇറാനില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

ഇറാന്‍: ഇറാനിലെ മത പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാന്‍ തടിച്ചു കൂടിയവര്‍ക്കെതിരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന.

മഹ്‌സയുടെ ജന്മനാട്ടില്‍ നടന്ന വെടിവയ്പ്പില്‍ എട്ട് പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. കൂര്‍ദ്ദില്‍ മഹ്‌സയുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഇറാന്‍ സുരക്ഷാ സേന വെടിയുതിര്‍ത്തത്.

ശിരോവസ്ത്രം ഊരിമാറ്റി നൂറ് കണക്കിന് സ്ത്രീകളാണ് പ്രതിഷേധിച്ചത്. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം, ഏകാധിപത്യം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. കൂര്‍ദ്ദിന് പുറമെ പ്രധാന ഇറാന്‍ നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മഹ്‌സ അമിനിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. പിന്നാലെയുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. മഹ്‌സ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളില്‍ 250ലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ അമേരിക്കയും ഇസ്രായേലുമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ആരോപണം. ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!