കുളിക്കാത്തവർ കുളിച്ചാൽ മരിക്കുമോ ? മരിക്കുമെന്ന് ഹാജി തെളിയിച്ചു. സംഭവം നടന്നത് ഇറാനിലാണ്. അറുപതിലേറെ വർഷമായി ഡേജ് ഗാഹ് ഗ്രാമത്തിലെ അമൗ ഹാജി കുളിച്ചിട്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഹാജി ഒന്നു കുളിച്ചു അതോടെ കണ്ണുകൾ എന്നേക്കുമായി അടഞ്ഞു. സ്വന്തം ഇഷ്ടത്തിന് കുളിച്ചതല്ല. നാട്ടുകാർ അദ്ദേഹത്തെ നിർബ്ബന്ധിച്ച് കുളിപ്പിച്ചതാണ്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഹാജിയുടെ അന്ത്യം. മരിക്കുമ്പോൾ വയസ് 94. ഒരു സന്ന്യാസിയെപ്പോലെയായിരുന്നു ജീവിതം. ലോകത്തിലെ ‘ഏറ്റവും വൃത്തികെട്ട മനുഷ്യൻ’ എന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ വിളിപ്പേര്. ആരോഗ്യപ്രശ്നങ്ങളൊന്നും ഹാജിക്ക് ഉണ്ടായിരുന്നില്ല.
കുളിച്ചാൽ അസുഖം പിടിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ കുളി ഒഴിവാക്കി. സദാ സമയവും ചാരം വാരി പൂശിയാണ് നടന്നിരുന്നത്. ഒരു ഒറ്റ മുറി കുടിലിലായിരുന്നു താമസം. വണ്ടയിടിച്ച് ചാകുന്ന ജീവികളെയായിരുന്നു ഭക്ഷിച്ചിരുന്നത്. ഹാജിയുടെ ജീവിതം 2013 ൽ ഡോക്കുമെന്ററി ആയിട്ടുണ്ട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.