1980 മെയ് 12 ന് ഇംഗ്ലണ്ടിലെ സൗത്താപ്ടണിലാണ് സുനക് ഋഷി ജനിച്ചത്. വിദ്യാഭ്യാസത്തെ സ്വത്തായിക്കരുതിയ അച്ചനും അമ്മയും അദ്ദേഹത്തെ മികച്ച സ്വകാര്യ ബോർഡിംഗ് സ്കൂളായ വിൻചെസ്റ്ററിൽ തന്നെ ചേർത്തു. സ്കോളർഷിപ്പ് കിട്ടാത്തതു കൊണ്ട് ഋഷി അധിക സമയം ജോലി ചെയ്ത് ഫീസടച്ചു. 39 ലക്ഷം രൂപയ്ക്ക് തത്തുല്യമായ പൗണ്ടായിരുന്നു ഫീസ്.

വേനലവധിക്കാലത്ത് റെസ്റ്റോറന്റിൽ വെയ്റ്ററായി ജോലി ചെയ്ത് അദ്ദേഹം പണം കണ്ടെത്തി. വിൻചെസ്റ്ററിൽ നിന്നും നേരെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലേക്ക്. അവിടെ ഫിലോസഫിയും പൊളിറ്റിക്സും എക്കണോമിക്സും പഠിച്ചു. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പോടെ അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ നേടി. പഠനാനന്തരം ഗോൾഡ് മാൻ സാക്സിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കർ . പിന്നെ ഹെഡ്ജ് മാനേജ്മെന്റ് കമ്പനിയുടെ ഭാഗമായി. 30 വയസു തികയുന്നതിന് മുമ്പ് ലക്ഷാധിപതിയായി.
ഋഷിയുടെ സ്വത്ത് എത്ര ?
42-ാം വയസിൽ യു.കെ പ്രധാനമന്ത്രിയായ ഇന്ത്യാക്കാരൻ സുനകിന്റെ ആസ്തിയെ കുറിച്ച് ആർക്കും കൃത്യമായ അറിവില്ല. ഋഷിയുടെ സ്വത്ത് എത്രയെന്ന് ആർക്കും ഒരു തിട്ടവുമില്ല. അദ്ദേഹത്തിനും ഭാര്യ അക്ഷതയ്ക്കും കൂടി 6800 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഊഹം. 1812 – ലാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഡേവിഡ് ബാങ്ക്സ് ജെൻകിൻസാ ഇംഗ്ലണ്ടിൽ അധികാരത്തിൽ വരുന്നത്. പ്രായം 42. 2010-ൽ കാമറോൺ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് പ്രായം 43.

ഋഷിക്ക് മദ്യം വേണ്ട ബീഫും വേണ്ട
1916 മുതൽ 1922 വരെ പ്രധാമന്ത്രിയായിരുന്ന ഡേവിഡ് ലോയ്ഡ് ജോർജ് മദ്യം കൂടിക്കാത്ത ആളായിരുന്നു. ബാക്കിയുള്ള പ്രധാനമന്ത്രിമാരെല്ലാം മുക്കുടിയന്മാരായിരുന്നു. നമ്മുടെ ഋഷി സുനക്ക് മദ്യം കൈകൊണ്ട് തൊടാറില്ല. ബീഫും കഴിക്കാറില്ല. പക്ഷേ കൊക്കക്കോള വേണം സദാ സമയവും.
ഗീതയും ഗോപൂജയും ഇല്ലാതെ ജീവിതമില്ല
2015 ലും ’17 ലും എം.പിയായപ്പോൾ ഭഗവത് ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ. ധനമന്ത്രിയായിരിക്കെ ദീപാവലിക്ക് ഡൗണിങ് സ്ട്രീറ്റിൽ ദീപം കൊളുത്താനും മറന്നില്ല. ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോപൂജയും നടത്തിയത്രേ. ഒപ്പം അക്ഷതയും ഉണ്ടായിരുന്നു. ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രകടനമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.