കോട്ടയം – അമയന്നൂർ : ‘ ഡബ്ലിയു എം ഇ ചർച്ച് ഓഫ് ഗോഡ് കോട്ടയം ഡിസ്ട്രിക്ട് യൂത്ത് ഫെല്ലോഷിപ് 2022 താലന്തു പരിശോധന ‘ അമയന്നൂർ ദൈവസഭയിൽ വെച്ചു നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാ: പി സി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡിസ്ട്രിക്ട് മിനിസ്റ്റർ പാ : ഓ എം ജോസ് അത്യാൽ ഉത്ഘാടനം ചെയ്തു. ഡബ്ലിയു എം ഇ ദൈവസഭ കോട്ടയം ഡിസ്ട്രിക്ട്കിലുള്ള സഭകളിലെ നൂറുകണക്കിന് യൂത്ത് ഫെല്ലോഷിപ് അംഗങ്ങൾ താലന്തു പരിശോധനയിൽ പങ്കെടുത്തു. 24 /10/2022 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 6 30 നു പൊതുസമ്മേളനത്തോട് അവസാനിച്ചു. താലന്ത് പരിശോധനയിൽ സംഗീതം, കഥ രചന, കവിത രചന , ഉപന്യാസം , വാക്യമത്സരം,ബൈബിൾ ക്വിസ്സ് തുടങ്ങിയ പത്തിലധികം ഇനങ്ങളിൽ മത്സരം നടന്നു. മത്സര ഇനങ്ങളിൽ വിജയികളായവരെ യോഗം അഭിനന്ദിച്ചു.ഡിസ്ട്രിക്ടിന്റെ വിവിധ സഭകളിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർമാരായ പാ : പി സി തങ്കച്ചൻ, പാ:സി പി ചാക്കോ, പാ:സുനിൽ മങ്ങാട്ട്, പാ:പി എം രാജു, പാ:ബാബു വർഗീസ്,പാ:റ്റിജുമോൻ എന്നിവർ നേതൃത്വം നൽകി. കോട്ടയം ഡിസ്ട്രിക്ട് ലേഡീസ് ഫെല്ലോഷിപ് സെക്രട്ടറി സിസ് : സാനിയ സന്തോഷ് , സൺഡേ സ്കൂൾ കോ-ഓർഡിനേറ്റർ സിസ് :മേഖല ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകൾക്ക് പാ : ഷൈൻ പീറ്റർ, പാ :ഷാജി പി കെ , പാ : ഷാജി പി ജോൺ എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡിസ്ട്രിക്ട് പാസ്റ്റർ ഓ എം ജോസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡബ്ലിയു എം ഇ കോട്ടയം ഡിസ്ട്രിക്ട് യൂത്ത് ഫെല്ലോഷിപ് ഓർഗനൈസറായി ബ്രദർ ബ്ലെസ്സൺ ജെയിംസ് ഫിലിപ്പ് നേതൃത്വം നൽകുന്നു.
റിപ്പോർട്ട്: സുവി. സുനിൽ മങ്ങാട്ട്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.