സിയോൾ: 26-ാമത് ലോക പെന്തക്കോസ്തു സമ്മേളനം സമാപിച്ചു. ദക്ഷിണ കൊറിയയിലെ സിയോളിൽ ആയിരുന്നു സമ്മേളനം. ഒക്ടോബർ
12 – 14 വരെ ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ സിയോൾ ഫുൾ ഗോസ്‌പ്പൽ സഭയിൽ വെച്ചായിരുന്നു സമ്മേളനം നടന്നത്. ഒമ്പത് ലക്ഷം വിശ്വാസികളുള്ള പ്രാദേശിക സഭയാണ് ഇത്.

ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സൂക്കോൾ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. ആഗോള വ്യാപകമായ പെന്തക്കോസ്ത് സമൂഹത്തിന്റെ വളർച്ച അത്ഭുതവാഹമാണെന്നും, സമാന ആശയവും ലക്ഷ്യവുമുള്ളവർ ഒത്തുചേരുന്നത് വലിയ ശക്തിയാണെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ “പെന്തക്കോസ്ത് ഉണർവ്വ് അടുത്ത തലമുറയിൽ” എന്നതായിരുന്നു തീം. ആഗോള പ്രശ്നങ്ങളുടെ പരിഹാരത്തിന് സഭയ്ക്ക് എന്തു ചെയ്യുവാൻ കഴിയുമെന്നുള്ള ചർച്ചകളും നടന്നു.

സമാപന ദിനത്തിൽ നടന്ന പ്രാർത്ഥന സംഗമത്തിൽ ഒന്നരലക്ഷം വിശ്വാസികൾ പങ്കെടുത്തു. ഉത്തര-ദക്ഷിണ കൊറിയയുടെ അതിർത്തിയിൽ നിന്നുള്ള നാലു കിലോമീറ്റർ ചുറ്റളവിൽ നിന്നുമാണ് ഇത്രയും വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയത്.

ഡോ.ബില്ലി വിൽസൺ(യുഎസ്എ) ഡോ. ഡേവിഡ് വെൽസ്(കാനഡ), റവ. യംഗൂൺലി, തുടങ്ങിയവർ നേതൃത്വം നൽകി.

വേൾഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ 1947 മുതൽ മൂന്നു വർഷത്തിലൊരിക്കലാണ് ലോകസമ്മേളനം നടക്കുന്നത്. പസ്റ്റർ. ഡി. മോഹൻ (ചെന്നൈ) പ്രസംഗികനായി എത്തിയിരുന്നു.

ഒരു കേന്ദ്രഓഫീസോ, നിയമാവലികളോ മറ്റുഭരണ സംവിധാനങ്ങളോ ഇല്ലാത്ത ഒരു കൂട്ടായ്മയാണ് ലോക പെന്തക്കോസ്തു സമ്മേളനം. വെറും ഒരു ഉപദേശക സമിതിയാണ് കാര്യക്രമീകരണത്തിന് മുൻകൈ എടുക്കുന്നത്. ആഗോള വ്യാപകമായി പരിദ്ധ്ത്മാവിന്റെ പ്രവർത്തികൾ ദൈവ സഭകളിൽ കൂടുതലായി നടക്കുവാനുള്ള ലക്ഷ്യത്തോടെയാണ് ലോകപെന്തക്കോസ്തു സമ്മേളനം പ്രവർത്തിക്കുന്നത്.
വാർത്ത : സ്റ്റാൻലി ജോർജ്ജ് ഫിലദെൽഫിയ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.