സർക്കാർ-ഗവർണർ പോര് ഹൈക്കോടതിയിലേക്ക്; വി.സിമാർ ഹർജി നൽകും

സർക്കാർ-ഗവർണർ പോര് ഹൈക്കോടതിയിലേക്ക്; വി.സിമാർ ഹർജി നൽകും

സർക്കാർ-ഗവർണർ പോര് ഹൈക്കോടതിയിലേക്ക്; വി.സിമാരുടെ ഹർജി 4 മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുംകൊച്ചി: ഇന്ന് 11.30ന് ഉള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം ചോദ്യം ചെയ്ത് സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചു.

ഇന്ന് അവധി ദിവസമായതിനാൽ വൈകിട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങിൽ വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.

വിവിധ സർകലാശാലകളിലെ വിസിമാർ രാവിലെ മുതൽ കൊച്ചിയിലെത്തിയിട്ടുണ്ട്. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ചാണ് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകുക. കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാല വിസിമാര്‍ ഇന്ന് കൊച്ചിയില്‍എത്തുമെന്നാണ് വിവരം. ഓരോരുത്തരും തങ്ങളുടെ അഭിഭാഷകരെ കണ്ട ശേഷമാവും ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് വി സി എം കെ ജയരാജന്‍, കേരള സര്‍വകലാശാല വി സി വി പി മഹാദേവന്‍ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് വിവരം.

ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാരും ഒരുങ്ങുന്നുണ്ട്. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാരും കൂടിക്കാഴ്ച നടത്തും. രാജി വയ്‌ക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണ് അറിയുന്നത്. ഗവര്‍ണറുടെ അന്ത്യശാസനം തള്ളിയാല്‍ വിസിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുമോയെന്നത് വ്യക്തമല്ല.

രാജ്യത്ത് ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. അതിന് വിരുദ്ധമായ പ്രവണത ഉയരുമ്പോൾ സ്വാഭാവികമായും പ്രതികരണങ്ങൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നതിലൂടെ നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണ്ണർ മറക്കുകയാണ്.

ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ഇത്തരം അമിതാധികാര പ്രവണതകൾ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവർണർക്ക് നൽകുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!