ഹ്യൂസ്റ്റൺ ബെഥെസ്ദ മിനിസ്ട്രിയുടെ കാൻസർ സഹായം നൽകി

ഹ്യൂസ്റ്റൺ ബെഥെസ്ദ മിനിസ്ട്രിയുടെ കാൻസർ സഹായം നൽകി

റവ.സണ്ണി താഴാംപള്ളം നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ കാൻസർ സഹായം വിതരണം ചെയ്തു. 20 പേർക്കാണ് 5000 രൂപ വീതം താൽക്കാലിക സഹായമായി നൽകിയത്.

കുറച്ച് നാൾ മുമ്പ് 26 പേർക്ക് 10,000 രൂപ വീതം നൽകിയിരുന്നു. അവരിൽ നിന്നാണ് ഇപ്രാവശ്യം 20 പേരെ തെരത്തെടുത്തത്. ഫണ്ടിന്റെ അപര്യാപ്തമൂലം പുതിയ അപക്ഷകൾ സ്വീകരിക്കാൻ സാധിച്ചില്ല.

ക്രൈസ്തവ ചിന്ത ചുമതലക്കാർ തന്നെയാണ് അപക്ഷകരിൽ നിന്നും അർഹരായവരെ തെരത്തെടുത്തത്. പാസ്റ്റർ താഴാം പള്ളം തന്റെ അദ്ധ്വാനത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് സഹായമായി നൽകുന്നത്.

കാൻസർ ചികിത്സയ്ക്ക് വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുക. പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം കുടുംബത്തിൽ ആരെങ്കിലും അർബ്ബുദ ബാധിതരായാൽ അവർ വഴിയാധാരമായതു തന്നെ. രോഗികളുടെ ബാഹുല്യം നിമിത്തവും സ്പോൺസർമാരുടെ കുറവും കാരണം പുതിയ അപേക്ഷകൾ സ്വീകരിക്കാനാവുന്നില്ല.

മാരകമായ ഈ രോഗത്തിന് അടിമകളായവർക്ക് ഫലപ്രദമായ ചികിത്സ ഉണ്ട്. പക്ഷേ പണ ചെലവ് വളരെ കൂടുതലാണ്. അതുകൊണ്ട് ദൈവമക്കൾ മനസുവച്ചാൽ കുറച്ച് പേരെയെങ്കിലും നമുക്ക് സഹായിക്കാനാകും.

താൽപര്യമുള്ളവർ വിളിക്കുക 94465 71642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!