പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ടുകടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പന്ത്രണ്ടുകാരനെ വെട്ടിക്കൊന്നു. ബീഹാറിലെ ബോധ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവനൈല്‍ ഹോമിലേക്കയച്ചു.
ഉദ്വന്ത്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദയാകുമാര്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മഹത്ബനിയ റെയില്‍വേ സ്റ്റേഷനടുത്ത പാളത്തില്‍ നിന്നാണ് വികൃതമാക്കപ്പെട്ട മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തത്. അന്വേഷണത്തിന് പോലീസ് ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായം തേടി.
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരിയെ അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ സഹായിക്കാനാണ് കഴിഞ്ഞയാഴ്ച ദയാകുമാര്‍ സ്‌കൂളില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. പരീക്ഷ ആരംഭിച്ചതിനു പിന്നാലെ കുട്ടി സഹോദരിക്കു നേരെ തുണ്ടുകടലാസുകള്‍ എറിഞ്ഞു നല്‍കി. എന്നാല്‍, ഇത് മറ്റൊരു പെണ്‍കുട്ടിയുടെ ഡെസ്‌കിനു സമീപമാണ് വീണത്. കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി ഇക്കാര്യം സഹോദരങ്ങളോട് പറഞ്ഞു. ഇതാണ് പ്രകോപനമായത്.
വൈകിട്ട് വീട്ടിലെത്തിയ സഹോദരി ദയാകുമാറിനെ കണ്ടില്ലെന്ന് രക്ഷിതാക്കളോട് പറഞ്ഞു. അച്ഛനും കുടുംബാംഗങ്ങളും ഏറെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു.
പെണ്‍കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന് ദയാകുമാറിനെ മര്‍ദ്ദിക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഒരു ക്ഷേത്രത്തിനു സമീപത്തു നിന്ന് വെട്ടിമാറ്റപ്പെട്ട കൈ കണ്ടെത്തിയ ആള്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെടുത്തത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.