ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ കവിതാ സമാഹാരമായ ‘അൻപ് ‘ ഫാ. ബോബി ജോസ് കട്ടികാട് പ്രകാശനം ചെയ്തു.
ഒക്ടോബർ 19 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കൊച്ചിയിൽ ഗാന്ധി സ്ക്വയറിനു സമീപമുള്ള കപ്പൂച്ചിൻ ശാന്തി ആശ്രമത്തിൽ ഫാ. ജോർജ് മാത്യു പുതുപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ ഫാ. ബോബി ജോസ്, ഇവാ. സാജു മാത്യൂ എന്നിവർ സന്ദേശങ്ങൾ നൽകി. തിർസാ ഷാജൻ കവിതകൾ ആലപിച്ചു.
‘അൻപ് ‘ ഭക്തിസാന്ദ്രമായ ഒരു കാവ്യാഞ്ജലിയും ക്രൈസതവ കവിതാ സാഹിത്യത്തിലെ ഒരു നാഴികക്കല്ലുമാണ് എന്ന് പ്രകാശനവേളയിൽ ആദ്യ വായനക്കാർ വിലയിരുത്തി.

മുപ്പത്തിയൊന്നു കവിതകളും പതിനാറ് ചെറു കവിതകളും അടങ്ങുന്ന ‘അൻപ് ‘ ശാസ്ത്രജ്ഞനായ ഡോ.സിനിയുടെ പ്രഥമ കവിതാസമാഹാരമാണ്.
എഴുത്തുകാരനും , പ്രഭാഷകനും, ചിന്തകനുമായ ഡോ. സിനി ജോയ്സ് മാത്യു നിരവധി ലേഖനങ്ങളും നോവൽ, ചെറുകഥാ സാഹിത്യ ശാഖകളിൽ പുസ്തകങ്ങളും അവയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുഭ സൂചനകളുടെ നദി, എറമോസ് മലഞ്ചെരുവിലെ ആഷേർ, പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്, The River of Good Signs, ശുഭ സങ്കേതോം കി നദി എന്നിവയാണു മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.