നൈജീരിയയിൽ ഇസ്ലാമിക ഭീകരത; പാസ്റ്റർമാരടക്കം എൺപത് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ ഇസ്ലാമിക ഭീകരത; പാസ്റ്റർമാരടക്കം എൺപത് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ പാസ്റ്റർമാരെയും എൺപതിലേറെ വിശ്വാസികളെയും ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോയി. രാത്രി പ്രാർത്ഥനക്കായി വന്ന വിശ്വാസികളെ ആലയത്തിൽ ആക്രമിച്ചു കയറിയാണ് കീഴടക്കിയത്.

ഫുലാനി കാലിമേച്ചിൽ സംഘമാണ് ഇതിന്റെ പിന്നിലെന്ന് അറിയുന്നു.
ആടുമാടുകളെ മേയിക്കുന്നു എന്ന വ്യാജേന കർഷക ഗ്രാമങ്ങളിൽ കൂട്ടങ്ങളായി എത്തിയാണ് അക്രമങ്ങൾ ഇവർ നടത്തുന്നത്. യന്ത്രതോക്കുകളുമായി വരുന്ന ഫുലാനി ഇസ്ലാമിക തീവ്രവാദികൾക്ക് ഇസ്ലാമിക് സ്റ്റേറ്റും,

അൽഖയിദയും പോലുള്ള അന്താരാഷ്ട്ര ഭീകരസംഘങ്ങളുടെ പിന്തുണയുണ്ടെന്ന് കരുതുന്നു. മോചനദ്രവ്യമായി അഞ്ചു ലക്ഷം ഡോളറാണ് തീവ്രവാദികൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സഭാനേതാക്കന്മാർ പറയുന്നു.

മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള രാജ്യമായി നൈജീരിയയെ പ്രഖ്യാപിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ അമേരിക്കയോട് ആവശ്യപ്പെട്ടു. 2021 ൽ മാത്രം നൈജീരിയയിൽ 4650 വിശ്വാസികൾ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ പട്ടികയിൽ നിന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് നൈജീരിയയെ നീക്കം ചെയ്തിരുന്നു.

ഇത് വൻ വിവാദം ആകുകയും ചെയ്തു. ഇപ്പോൾ മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുകയും ഉപദ്രവങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. തീവ്രവാദം ഗുരുതരമായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്ന് മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!