അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ 42,000 നഴ്‌സുമാരുടെ ഒഴിവ്; വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ നേടി: മുഖ്യമന്ത്രി

അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ 42,000 നഴ്‌സുമാരുടെ ഒഴിവ്; വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ നേടി: മുഖ്യമന്ത്രി

കേരള സംഘത്തിന്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു വിദേശയാത്ര. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലം യാത്ര കൊണ്ട് ലഭിച്ചു.
പഠന- ഗവേഷണ മേഖലകളിലെ സഹകരണം, കേരളത്തിലുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, സംസ്ഥാനത്തേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യാത്ര. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങല്‍ ഉണ്ടാക്കാനായി. നാളെയുടെ പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിന്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ യുകെയില്‍ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയില്‍ യുകെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!