കൊച്ചി: ‘വി.എം. മാത്യു’ അവാർഡ് നവംബർ 6 ന് മാക്സി വിശ്വാസ് മേനയ്ക്ക് സമ്മാനിക്കും. പെന്തക്കോസ്ത് മാധ്യമരംഗത്തെ കുലപതിയായ വി.എം മാത്യുവിന്റെ പേരിൽ ക്രൈസ്തവചിന്തയാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 25000 രൂപയും ഫലകവുമാണ് അവാർഡ്.
ഞാലിയാകുഴി ഐ.പി.സി. ശാലേം ചർച്ചിലാണ് അവാർഡ് ദാനം നടക്കുന്നത്. പാസ്റ്റർ തോമസ് ചെറിയാനാണ് സമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ. ഐ.പി.സി കോട്ടയം സൗത്ത് സെന്റർ പാസ്റ്റർ ജോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. സഭയുടെ മുൻ നിര പ്രവർത്തകർ, മധ്യമ സുഹൃത്തുക്കൾ, വി. എം മാത്യു സാറിന്റെ സഹ പ്രവർത്തകർ എന്നിവർ സംസാരിക്കും
വൈവിധ്യമാർന്ന കർമ്മപദ്ധതികളിലൂടെയും അച്ചടി മാധ്യമത്തിലൂടെയും പെന്തക്കോസ്ത് പ്രസ്ഥാനത്തെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കിയ വ്യക്തിയാണ് വി.എം മാത്യു. ഗുഡ് ന്യൂസ് സ്ഥാപക ചെയർമാനാണ്. സെയിൽസ് ടാക്സ് വിജിലൻസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. ശാലോം ട്രാക്ട് സൊസൈറ്റി സ്ഥാപിച്ചു. നിരവധി ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഐപിസി ഭരണസമിതിയിലും അംഗമായിരുന്നു.
‘നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രങ്ങൾ’ എന്ന പ്രശസ്തമായ നോവലിന്റെ രചയിതാവ് ശാമുവൽ മേനയുടെ മകനാണ് മാക്സി വിശ്വാസ് മേന. സെക്യുലർ പ്രസിദ്ധീകരണങ്ങളിൽ ക്രൈസ്തവമൂല്യം വെളിവാക്കുന്ന സർഗരചനകൾ നിർവ്വഹിച്ചതിനാണ് പത്രപ്രവർത്തകനും കഥാകൃത്തും ഗ്രന്ഥകർത്താവുമായ മാക്സി വിശ്വാസ് മേനയെ അവാർഡിന് തെരഞ്ഞെടുത്തത്.
ക്രൈസ്തവരംഗത്തെ സർഗധനനായ സാഹിത്യകാരനായിരുന്നു സാമുവൽ മേന. മേനയുടെ മാസ്റ്റർപീസ് നോവൽ ‘നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രങ്ങൾ’ അദ്ദേഹത്തിന്റെ കാലശേഷം മാക്സിയാണ് പൂർത്തിയാക്കിയത്.
ഡഫ് എജ്യൂക്കേറ്ററും പത്രപ്രവർത്തകയുമായ സിൽവിയാണ് ഭാര്യ. ഏക മകൾ കൃപ എം.എ. വിദ്യാർത്ഥിനിയാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.