ഭോപ്പാൽ: ഐപിസി മധ്യപ്രദേശ് സംസ്ഥാനത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ഡോ. സണ്ണി ഫിലിപ്പ്(പ്രസിഡന്റ്), പാസ്റ്റർ വർഗ്ഗീസ് മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ മാത്യു യോഹന്നാൻ(സെക്രട്ടറി), രാജു കുരുവിള, പാസ്റ്റർ മൈക്കിൾ മാത്യു(ജോയിന്റ് സെക്രട്ടറിമാർ), ബാബു മാത്യു(ട്രഷറർ) എന്നിവരെയും 41 കൗൺസിലംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.
റവ. ഡോ. സാമുവേൽ മത്തായി(തിയോളജിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ), റ്റിജു തോമസ്(മിഷൻ ബോർഡ് ഡയറക്ടർ), പാസ്റ്റർ റെജി ഫിലിപ്പ്(ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ), പാസ്റ്റർ എം. ഉണ്ണിത്താൻ(ചാരിറ്റി ചെയർമാൻ), പാസ്റ്റർ സി.പി. മാത്യു(പിആർഒ), മേഴ്‌സി ഫിലിപ്പ്(നവജീവൻ മഹിളാസമിതി പ്രസിഡന്റ്), പാസ്റ്റർ ജിനോയി കുര്യാക്കോസ്(സണ്ടസ്കൂൾ ഡയറക്ടർ), പാസ്റ്റർ സാം ഡാനിയേൽ(പിവൈപിഎ പ്രസിഡന്റ്) എന്നിവരെ പുത്രികാസംഘടനകളുടെ ചുമതലക്കാരായി തെരഞ്ഞെടുത്തു.
ഒക്‌ടോബർ 8 ന് പട്ടേൽ നഗറിലെ പൂർണോദയായിൽ വച്ചായിരുന്നു ജനറൽബോഡി. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി.
വാർത്ത: ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.