വയനാട്: കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ / സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെ സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ സെമിനാർ നടക്കും.
കിങ്ങ്ഡം വോയിസ് മിനിസ്ട്രീസിൻ്റെ പ്രസിഡണ്ട് ഡോ. സാബു വർഗ്ഗീസ്, പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് കാവാലം തുടങ്ങിയവർ സെഷനുകൾ നയിക്കും. ബത്തേരി എ.ജി ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർമാരായ സിജു സ്കറിയ, കെ.ജെ.ജോബ്, തോമസ് തോമസ്, ഇ.വി. ജോൺ, അനീഷ് എം.ഐപ്പ്, വി.സി. ജേക്കബ്ബ് എന്നിവർ സംഘാടക സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു. പങ്കെടുക്കുന്നവർക്കുള്ള യാത്രാ-ഭക്ഷണക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ ഫോൺവഴി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 94468 38496























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.