തിരുവനന്തപുരം: പത്മോസ് മിനിസ്ട്രീസ് ചര്‍ച്ചിന്റെ കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 വെള്ളി മുതല്‍ 30 വരെ തിരുവനന്തപുരം വിതുര കെ.പി.എസ്.എം. ജംഗ്ഷനില്‍ വൈകിട്ട് 6 മുതല്‍ 9 വരെ നടക്കും. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ സോളമന്‍ പെനിയേലിന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഷിബു ജോസഫ് ഉദ്ഘാടനം ചെയ്യും.
സാസ്‌കാരിക സമ്മേളനം അരുവിക്കര എം.എല്‍.എ അഡ്വ. ജി.സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. പത്മോസ് മിനിസ്ട്രീസ് ഇന്ത്യാ ഡയറക്ടര്‍ പാസ്റ്റര്‍ ജോസഫ് ചാക്കോ മുഖ്യ സന്ദേശം നല്‍കും. രാത്രിയോഗങ്ങളില്‍ പാസ്റ്റര്‍മാരായ അജി ആന്റണി, സാം ജോസഫ്, കെ.എ. എബ്രഹാം, ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് രാജു ഭായി എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരം സ്പിരിച്ചല്‍ ബീറ്റ്‌സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.
പാസ്റ്റര്‍മാരായ ശോഭാ രാജ്, ഷിബു ദാസ്, ബിനു, വിത്സന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.