ദുബായിൽ ക്രിസ്ത്യൻ ലൈബ്രറി ഉദ്‌ഘാടനം ഒക്ടോബർ 16ന്

ദുബായിൽ ക്രിസ്ത്യൻ ലൈബ്രറി ഉദ്‌ഘാടനം ഒക്ടോബർ 16ന്

ദുബായ് : വായനയുടെ ലോകത്തെക്ക് പുതു തലമുറയെ  സ്വാഗതം ചെയ്തു കൊണ്ട് ഗോഡ്സ് ഓൺ മിനിസ്ട്രിയുടെ ക്രിസ്ത്യൻ ലൈബ്രറി. 2022 ഒക്ടോബർ 16 ന് ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ് ഹാളിൽ (സമാ റെസിഡൻസ്, അൽമുള്ള പ്ലാസക്ക് സമീപം, ദുബായ്) വെച്ച് നടക്കുന്ന സമ്മേളനത്തിൽ സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ അലക്സ് ജോൺ ലൈബ്രറിയുടെ പ്രവർത്തനം ഉത്ഘാടനം ചെയ്യും.

പഠന ബൈബിളുകൾ, വ്യാഖ്യാന പുസ്തകങ്ങൾ, മൺമറഞ്ഞ ഭക്തരെഴുതിയ പുസ്തകങ്ങളുടെ വലിയ ശേഖരണം, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ,നോവലുകൾ എന്നിവ  കൂടാതെ ആധുനിക  ഡിജിറ്റൽ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്.
വായനകാർ വിരളമാകുന്ന ഈ കാലഘട്ടത്തിൽ വായിക്കാനും, പഠിക്കാനും  പ്രോത്സാഹിപ്പിസിച്ചുകൊണ്ട് അക്ഷരലോകത്തേക്ക് പുതു തലമുറയെ കൈപിടിച്ച് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതുസംരഭത്തിന് ഗോഡ്സ് ഓൺ മിനിസ്ട്രി ആരംഭം കുറിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് : +971 50 366 8700 ; +971 52 647 4465

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!