കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.
പെരുമ്പാവൂരിലുള്ള ഏജന്റാണ് സ്ത്രീകളെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. ഏജന്റും തിരുവല്ലയിലെ ദമ്പതികളും ആണ് പിടിയിലായത്.
ഭഗവന്ത്, ലൈല എന്നീ ദമ്പതികളും ഏജന്റ് പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്തനംതിട്ടയിലെ എലന്തൂരിൽവെച്ചാണ് ഇവരെ നരബലി നടത്തിയത്. തമിഴ്നാട് സ്വദേശി പത്മം ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളായി കുഴിച്ചിടുകയായിരുന്നു. കടവന്ത്ര പൊലീസും തിരുവല്ല പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയത് എന്നാണ് വിവരം.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.