യെഹൂദന്മാരുടെ പാലായനത്തിൽ വൻ വർദ്ധന

യെഹൂദന്മാരുടെ പാലായനത്തിൽ വൻ വർദ്ധന

എഡി 70 ന് ശേഷം നടന്ന യഹൂദ പാലായനത്തിലൂടെ ചിതറിപ്പോയ യെഹൂദന്മാർ സ്വദേശമായ യിസ്രായേലിലേക്ക് മടങ്ങുന്നതിൽ വൻവർദ്ധന. ലോകമെമ്പാടും ചിതറികിടന്നിരുന്ന യെഹൂദന്മാർ സ്വദേശമായ യെരുശലേമിലേക്ക് തിരികെ എത്തിതുടങ്ങിയിട്ടു കാലങ്ങൾ പലതു കഴിഞ്ഞു.

യെഹൂദ്യ കലണ്ടർ പ്രകാരം കഴിഞ്ഞ വർഷം മാത്രമായി ഏകദേശം 60,000 യെഹൂദന്മാരാണ് സ്വദേശത്തേയ്ക്ക് തിരികെയെത്തിയതെന്ന് പറയുന്നു. മുൻകാലങ്ങളെക്കാൾ വൻ വർദ്ധനയാണ് ഇപ്പോൾ നടക്കുന്നതെന്ന് പല കണക്കുകളും പറയുന്നു.

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഉണ്ടായ കുടിയേറ്റ കണക്കുകളിൽ ഏറ്റവും വലിയതാണ് ഇപ്പോൾ നടക്കുന്നതെന്ന് യഹൂദ ഏജൻസിയായ “ഇവ ഓഫ് റോഷ്‌ ഹഷന്ന റിപ്പോർട്ട് ചെയ്യുന്നു.”

2021സെപ്റ്റംബർ മുതൽ 2022 സെപ്റ്റംബർ വരെ 93 രാജ്യങ്ങളിൽ നിന്നാണ് യഹൂദ ജനത യെരൂശലേമിൽ എത്തിചേർന്നത്. ഇതിൽ 14000 പേർ റഷ്യ-യുക്രൈൻ എന്നിവടങ്ങളിൽ നിന്നുമുള്ളവരാണ്. യു.എസ്., കാനഡ, ഫ്രാൻസ്, ബെലുറൂസ്, എത്യോപ്പിയ, അർജന്റീന, യു. കെ., സൗത്ത്‌ ആഫ്രിക്ക, ബ്രസീൽ എന്നിവടങ്ങളിൽ നിന്നും 12050 ജൂതരാണ് തിരികെ അവിടെ എത്തിച്ചേർന്നത്.

2024 ആകുമ്പോൾ യിസ്രായേലിൽ ജനസംഖ്യയുടെ വർദ്ധന ഒരു കോടി കടക്കുമെന്നാണ് കടക്കുകൂട്ടൽ. ഇപ്പോൾ 92.2 ലക്ഷമാണ് ജനസംഖ്യ. വിവിധ രാജ്യങ്ങളിലായി ഇപ്പോഴും പകുതി ജൂതന്മാർ താമസിക്കുന്നു. 1948 ൽ യിസ്രായേൽ പുനഃസ്ഥാപിക്കപ്പെട്ടപ്പേൾ ഈ ജനസംഖ്യയുടെ പകുതി മാത്രമേ രാജ്യത്ത് ഉണ്ടായിരുന്നുള്ളു.

കേരളത്തിൽ കൊച്ചിയിലും, കോടുങ്ങല്ലൂരും, മാളയിലും ആയിരുന്നു കൂടുതലായും ഇവർ താമസിച്ചിരുന്നത്. വിരളമായ യഹൂദരെ ഇപ്പോൾ ഇവിടെയുള്ളൂ. പറവൂർ മാള, ചേന്ദമംഗലം, മട്ടാഞ്ചേരി എന്നിവിടങ്ങളിലുള്ള ജൂത ദേവാലയം (സിനഗോഗ്) ഒരു ചരിത്രസ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു ഒപ്പം അവരുടെ ശവകുടീരങ്ങളും. മട്ടാഞ്ചേരിയിലെ പുരാതന “സിനഗോഗ്” മ്യൂസിയമായി മാറ്റിയെങ്കിലും നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ദൈവാലയത്തിൽ ഏതാനം യഹൂദ അംഗങ്ങൾ ചേർന്ന് ആരാധന നടത്തുന്നു.

ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!