ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലുള്ള മുപ്പത്തി രണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി. മസ്ജിദ് പൊളിച്ചതിൽ ഗൂഢാലോചന തെളിയിക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന് എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടു എന്ന് ലക്നൗവിനെ പ്രത്യേക സിബിഐ കോടതിയുടെ വിധി ന്യായത്തിൽ പറയുന്നതായാണ് റിപ്പോർട്ട്.
1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് കർസേവകർ തകർത്തത്. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ.
27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ പ്രഖ്യാപിക്കുന്ന വിധിയുടെ സാഹചര്യത്തിൽ കോടതിയിലും പരിസരത്തുമായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. അയോദ്ധ്യ രാമജന്മഭൂമി പരിസരത്ത് അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചു.
അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം മൂലം തങ്ങളെ പ്രതിയാക്കിയതാണെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. രണ്ട് പ്രതികളൊഴിച്ച് 25 പേർക്കു വേണ്ടി ഹാജരായത് അഭിഭാഷകനായ കെ.കെ മിശ്രയാണ്. വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എം.പി വിനയ് കട്യാർ, തുടങ്ങി 27 പ്രതികൾ കോടതിയിലെത്തിയിരുന്നു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.