എജി മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് ഐസക്ക് വി. മാത്യു രാജിവച്ചു

എജി മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് ഐസക്ക് വി. മാത്യു രാജിവച്ചു

പുനലൂർ: എജി മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് ഐസക്ക് വി. മാത്യു രാജിവച്ചതായുള്ള കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 29 രാത്രി 11നാണ് രാജിക്കത്തിൻ്റെ കോപ്പി ക്രൈസ്തവചിന്തയുടെ ഓഫീസിൽ ലഭിക്കുന്നത്. കൈപ്പടയിൽ എഴുതിയ കത്തിൻ്റെ കോപ്പി പ്രസ്ബിറ്റർമാർക്കും മേഖലാ ഡയറക്ടർമാർക്കുമാണ് വാടസ്ആപ് വഴി ലഭിച്ചതായി അറിയുന്നത്. രാജിക്കത്ത് ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടിവ് കമ്മറ്റിക്ക് കിട്ടിയിട്ടില്ലെന്ന് അഭ്യുഹമുണ്ട്.

കുറച്ചു നാളുകളായി ഡിസ്ട്രിക്റ്റിലെ രണ്ട് ശുശ്രൂഷകന്മാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ തീർപ്പു കല്പ്പിക്കനാകാതെ പ്രതിസന്ധിയിലാണ് സഭാനേതൃത്വം. 2020 ഓഗസ്റ്റിൽ നടക്കേണ്ടിയിരുന്ന ഡിസ്ട്രിക്റ്റ് കോൺഫറൻസ് കോവിഡ് വ്യാപനത്തെ തുടർന് ഇതുവരെ നടന്നിട്ടില്ല.

കാലാവധി കഴിഞ്ഞിട്ടുള്ള ഒട്ടുമിക്ക സൊസൈറ്റി ആക്റ്റ് പ്രകാരമുള്ള കമ്മിറ്റികളും ഇപ്പോഴും ഭരണത്തിൽ തുടരുകയാണ്. സഭയുടെ വരവ് ചെലവ് കണക്കുകളിൽ സുതാര്യതയില്ലെന്നും ചില മാസങ്ങളായി എജി സഭയിൽ പൊലീസ് കേസുകളും കോടതി വ്യവഹാരങ്ങളും ഉണ്ടായതായും ഐസക് വി. മാത്യു രാജിക്കത്തിൽ ആരോപിക്കുന്നു. പൊലീസ് കേസുകളുടെ ഉത്തരവാദികൾ ആരൊക്കെയാണെന്ന് കത്തിൽ പരാമർശിക്കുന്നില്ല.

ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പക്ഷപാതപരമായ ഇടപെടലുകളിലൂടെ സഭയിൽ കടുത്ത ഭിന്നതയുണ്ടായി. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അമാതൃകപരമായ ഇടപെടലുകളാൽ കോതമംഗലം സഭയിലും ഇലന്തൂർ സഭയിലും ഭീകരന്തരീക്ഷം സൃഷ്ടിച്ച്, സഭാഹാളുകൾ ആക്രമിച്ച് ശുശ്രൂഷകൻമാരെയും അവരുടെ കുടുംബാംഗങ്ങളെയും പരിഭ്രാന്തരാക്കുന്നതായി ഐസക് വി. മാത്യുവിൻ്റെ രാജിക്കത്തിൽ കാണുന്നു. ഈ ആരോപണങ്ങളിൽ നിന്ന് മനസിലാക്കേണ്ടത് അൽഖ്വയ്ദ പോലുള്ള ഭീകര ഗ്രൂപ്പുകൾ എജി സഭയിലുണ്ടെന്നാണ്. തുടങ്ങിയ കാരണങ്ങലാണ് ഐസക് വി. മാത്യുവ് രാജി വച്ചതായി അറിയിച്ചിരിക്കുന്നത് .

കൊറോണ കാലം കഴിഞ്ഞാലുടൻ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഐസക് വി. മാത്യു സൂപ്രണ്ടാകാൻ സാധ്യത തെളിഞ്ഞു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!