തിരുവല്ല: കെ.പി. കുര്യനെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്ററിയിലും സ്റ്റേറ്റ് കമ്മിറ്റിയിലും ഇന്ന് നടന്ന ചര്‍ച്ചകളിൽ തീരുമാനമായില്ല. അദ്ദേഹത്തെ തിരിച്ചെടുത്ത് ഐഡി കാര്‍ഡ് നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനറല്‍ പ്രസിഡന്റ് സ്റ്റേറ്റ് പ്രസ്ബിറ്ററിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സ്റ്റേറ്റ് പ്രസ്ബിറ്ററി നിരാകരിക്കുകയുണ്ടായി. ഇതിനെതിരെ സ്റ്റേറ്റ് വൈസ്പ്രസിഡന്റ് പാസ്റ്റര്‍ സി.സി. ഏബ്രഹാമിനും സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലിക്കും ജനറല്‍ പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും, അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സൂചിപ്പിച്ചിരുന്നു.
അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കൂടിയ പ്രസ്ബിറ്ററിയും സ്റ്റേറ്റ് കമ്മറ്റിയും തീരുമാനമെടുക്കാതെ പിരിയുകയാണുണ്ടായത്. ഒക്ടോബര്‍ 10-ന് വീണ്ടും പ്രസ്ബിറ്ററി നടക്കുമെന്ന് സെക്രട്ടറി ഷിബു നെടുവേലിയുടെ പ്രസ്താവനയില്‍ കാണുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതുകൊണ്ടാണ് ഈ കത്തെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉണ്ട്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.